Type Here to Get Search Results !

കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്തണം'; കഴിഞ്ഞ 2 വർഷത്തെ പെട്രോൾ വിലയുടെ കണക്ക് നിരത്തി രാഹുൽ ഗാന്ധി



ദില്ലി: കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). റെക്കോഡ് പണപ്പെരുപ്പത്തിൽ നിന്നാണ് ജനങ്ങൾക്ക് മോചനം വേണ്ടതെന്ന് രാഹുൽ ഗാന്ധി വിമര്‍ശിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ പെട്രോൾ വില വർദ്ധനവിൻ്റെ കണക്ക് അടക്കം ട്വീറ്റ് ചെയ്താണ് രാഹുലിൻ്റെ വിമർശനം.




ഇന്ധന വില കുറച്ചത് മോദി സര്‍ക്കാരിന്‍റെ രാഷ്ട്രീയ നാടകമാണെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ധന വില കുറയ്ക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ബിജെപി ശ്രമമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അടുത്ത രണ്ട് വര്‍ഷത്തേക്ക് പെട്രോളിന്‍റെയും ഡീസലിന്‍റയും എക്സൈസ് നികുതി കൂട്ടില്ലെന്ന് പറയാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ചോദിച്ചു. മോദി സർക്കാരിന് ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ എക്സൈസ് നികുതി യുപിഎ സർക്കാരിന്റെ  കാലത്തേതിന് തുല്യമായി കുറയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. അതേസമയം, പ്രതിപക്ഷം ഭരിക്കുന്ന  സംസ്ഥാനങ്ങളെല്ലാം നികുതി കുറക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad