Type Here to Get Search Results !

എന്താണ് ഫോണിലുള്ള ഡു നോട്ട് ഡിസ്റ്റർബ് (Do Not Disturb Mode )മോഡിന്റെ ഉപയോഗം?

 


👉നമ്മളെല്ലാം സ്ഥിരമായി ഫോണിൽ ഉപയോഗിക്കുന്ന രണ്ടു മോഡുകളാണ് സൈലന്റ് മോഡും, എയർ പ്ലെയിൻ മോഡും. അത്യാവശ്യമായി ഫോണിൽ എന്തെങ്കിലും ചെയ്യുമ്പോഴോ, മീറ്റിംഗിലോ , ക്ലാസിലോ ഒക്കെ ഇരിക്കുമ്പൊഴോ ഒക്കെയാണ് ഇവ നമുക്ക് ഉപയോഗപ്പെടുന്നത്.ഏതെങ്കിലും പ്രധാനപ്പെട്ട സ്ഥലത്തിരിക്കുമ്പോൾ ഫോണിൽ വരുന്ന കോളുകളും, മെസേജുകളും, മറ്റ് നോട്ടിഫിക്കേഷൻ ശബ്ദങ്ങളും നിശബ്ദമാക്കാനാണ് സൈലന്റ് മോഡ് സാധാരണയായി ഉപയോഗിക്കുന്നത്. കോളും , മെസേജും എല്ലാം വരുമെങ്കിലും ശബ്ദം പുറത്തു വരില്ല. 


അതേ സമയം എയർ പ്ലെയിൻ മോഡിലാണെങ്കിൽ കോളുകളോ, മെസേജുകളോ മറ്റ് നോട്ടിഫിക്കേഷനോ ഒന്നും ഫോണിലേക്ക് വരിക പോലും ചെയ്യില്ല. അതായത് സ്വിച്ച് ഓഫ് ചെയ്യുമ്പോൾ എങ്ങനെയാണോ ഫോൺ ഇരിക്കുന്നത് അതു പോലെ. എന്നാൽ നെറ്റ്‌വർക്കുമായി ബന്ധമില്ലാത്ത (ഫോൺ കോൾ, മൊബൈൽ ഡേറ്റ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം) എന്തും ചെയ്യാം. ഉദാഹരണത്തിന് വീഡിയോ റെക്കോഡിംഗ്, ഫോട്ടോ എടുക്കൽ, ഓഡിയോ റെക്കോഡിംഗ് പോലുള്ളവ.


നമ്മളെ ശല്യപ്പെടുത്താതിരിക്കാനാണ് ഈ ഓപ്ഷനുകൾ നാം ഉപയോഗിക്കുന്നത്.എന്നാൽ ഇതു ശരിക്കും നമ്മളെ ശല്യപ്പെടുത്തുന്നില്ലേ ?എന്ന് ചോദിച്ചാൽ ഉണ്ട് എന്നാണ് ഉത്തരം. സൈലന്റ് മോഡിൽ ഒരു വീഡിയോയോ, ഓഡിയോയോ തടസ്സമില്ലാതെ റെക്കോഡ് ചെയ്യാൻ സാധിക്കില്ല. കാരണം റെക്കോഡ് ചെയ്യുന്ന സമയത്ത് ഒരു കോൾ വന്നാൽ ഇത് തടസ്സപ്പെടും. അതേസമയം എയർപ്ലെയിൻ മോഡിലാണെങ്കിൽ നമ്മളെ വിളിച്ചാൽ സ്വിച്ച് ഓഫായിരിക്കും വിളിച്ചയാൾ കേൾക്കുക. അത്യാവശ്യമായി നമ്മെ ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്ന് അറിയാൻ നമുക്കും സാധിക്കില്ല.ഇവിടെയാണ് ഡു നോട്ട് ഡിസ്റ്റർബ് മോഡിന്റെ ഉപയോഗം വരുന്നത്.


 നോട്ടിഫിക്കേഷൻ ബാർ മുകളിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യുമ്പോൾ തന്നെ ഈ ഓപ്ഷൻ കാണാനാകും.അതിൽ ഒന്നു തൊട്ടു കൊടുക്കുക മാത്രമേ വേണ്ടു.നോട്ടിഫിക്കേഷൻ ബാറിൽ ഇല്ലാത്ത പക്ഷം സെറ്റിംഗ്സിൽ സൗണ്ട് എന്ന ഓപ്ഷനിനകത്തായിരിക്കും ഇത് കണുക. അത് തുറന്ന് എനേബിൾ ചെയ്യുകയേ വേണ്ടു. ഈ മോഡ് ഓണാക്കുമ്പോൾ എല്ലാ ശബ്ദങ്ങളും , നിശബ്ദമാവും . അതേ സമയം കോളുകളും , മെസേജുകളും ഒന്നും തന്നെ സ്‌ക്രീനിൽ പോപ് അപ് ചെയ്ത് ശല്യപ്പെടുത്തുകയുമില്ല. എല്ലാം നോട്ടിഫിക്കേഷനിൽ വന്ന് കിടക്കും.

വീഡിയേയോ , ഓഡിയേയോ റെക്കോഡ് ചെയ്യുമ്പോൾ ആരെങ്കിലും വിളിച്ചാൽ നോട്ടിഫിക്കേഷൻ ബാറിൽ നമ്മെ ശല്യപ്പെടുത്താതെ ഒരു സൂചന മാത്രം നൽകും. അത്യാവശ്യമായ കോളാണെങ്കിൽ എടുക്കാം. അല്ലെങ്കിൽ അതിനെ മൈൻഡ് ചെയ്യണ്ട. റെക്കോഡിംഗ് തടസ്സപ്പെടുകയുമില്ല.


 ഇത്തരത്തിൽ പേരു പോലെ തന്നെ നമ്മെ ഒട്ടും ശല്യപ്പെടുത്താത്ത മോഡാണ് ഡു നോട്ട് ഡിസ്റ്റർബ് മോഡ്. ഇത് ഓണാക്കുക വഴി, സൈലന്റ് മോഡിന്റെയും , എയർപ്ലെയിൻ മോഡിന്റെയും ഉപയോഗം കിട്ടുകയും അവയുടെ ദോഷ വശങ്ങളെ ഒഴിവാക്കുകയും ചെയ്യാം.


⭐എന്തിനാണ് വാഹനങ്ങളിൽ കൂളന്റ് (Coolant )ഉപയോഗിക്കുന്നത്?എന്തുകൊണ്ടാണ് കൂളന്റ്കൾക്ക് വ്യത്യസ്ത നിറങ്ങൾ?⭐


👉കൂളന്റ് എന്നു കേൾക്കുമ്പോൾ തണുപ്പിക്കുന്ന ഒരു വസ്തു എന്നു വ്യക്തമാണ്. എന്നാൽ, ഇതിലെ പ്രധാന ഘടകം തണുപ്പിനെ പ്രതിരോധിക്കുന്ന ഒന്നാണ്. വാഹനങ്ങളുടെ എൻജിൻ അമിതമായി ചൂടാകാതിരിക്കാനാണ് അവയ്ക്ക് ഒരു കൂളിങ് സംവിധാനം നൽകിയിരിക്കുന്നത്. ആദ്യകാലം മുതൽ വാഹനങ്ങളിൽ വെള്ളംകൊണ്ട് എൻജിൻ ചൂടു കുറയ്ക്കുകയും , റേഡിയേറ്റർവഴി വെള്ളം തണുപ്പിച്ചു വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്ന സംവിധാനം ഘടിപ്പിച്ചിരുന്നു. ചൂടു കൂടി തിളയ്ക്കാതിരിക്കാൻ വെള്ളം ഉയർന്ന മർദത്തിലാണ് ഈ സംവിധാനത്തിൽ നിലനിർത്തുന്നത്. പരമാവധി മർദം നിയന്ത്രിക്കാനായി റേഡിയേറ്ററിൽ ഒരു വാൽവ് സംവിധാനമുള്ള അടപ്പ് (റേഡിയേറ്റർ ക്യാപ്) ഉപയോഗിക്കുന്നു. 


ചൂടു കുറയ്ക്കാനുള്ള ഈ സംവിധാനത്തിലെ വെള്ളം തണുപ്പുരാജ്യങ്ങളിൽ അന്തരീക്ഷതാപം ഏറെ കുറയുമ്പോൾ വില്ലനായി മാറും. വെള്ളം പൂജ്യം ഡിഗ്രിക്കു താഴെ ഉറയുമ്പോൾ അതിന്റെ വ്യാപ്തി വർധിക്കുന്ന പ്രതിഭാസമാണു കുഴപ്പമുണ്ടാക്കുന്നത്. തന്മൂലം എൻജിൻ ബ്ലോക്കിൽപോലും വിള്ളലുണ്ടാകാം എന്ന സാഹചര്യത്തെ മറികടക്കാൻ ആദ്യം മെഥനോളാണ് വെള്ളത്തിൽ കലർത്തി നോക്കിയത്. പക്ഷേ, ഇതു ചൂടു കൂടുമ്പോൾ ബാഷ്പീകരിക്കുന്നതും , ലോഹഭാഗങ്ങൾ ദ്രവിക്കാനിടയാക്കുന്നതു കൊണ്ട് ഉപേക്ഷിക്കപ്പെട്ടു. അങ്ങനെയാണ് 1926 ൽ എതിലിൻ ഗ്ലൈക്കോൾ എന്ന രാസസംയുക്തം വെള്ളത്തിൽ കലർത്തി വാഹനങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയത്. ‘ആന്റിഫ്രീസ്’ എന്ന പേരിൽ ഈ മിശ്രിതം അറിയപ്പെട്ടിരുന്നു. എതിലിൻ ഗ്ലൈക്കോൾ ഉപയോഗിക്കുമ്പോഴും ഉണ്ടാകുന്ന ദ്രവിക്കൽ പ്രശ്നത്തിനു പരിഹാരമായി ചില രാസവസ്തുക്കൾ ചേർത്ത് ഈ മിശ്രിതം ആൽക്കലൈൻ അവസ്ഥയിൽ നിലനിർത്തുകയാണു ചെയ്യുന്നത്. ഈ അവസ്ഥയ്ക്ക് ഒരു നിശ്ചിത കാലയളവിൽ മാറ്റം സംഭവിക്കുകയും ആസിഡിന്റെ അംശം ഉണ്ടായിത്തുടങ്ങുകയും ചെയ്യും. അതുകൊണ്ടാണ് നിലവിൽ ‘കൂളന്റ്’ എന്നറിയപ്പെടുന്ന ഈ മിശ്രിതം നിശ്ചിത കാലയളവിൽ മാറ്റേണ്ടിവരുന്നത്. 


ആദ്യകാല കൂളന്റുകൾ പച്ച നിറത്തിലുള്ളവയായിരുന്നു. 20,000 കിലോമീറ്റർ വരെയായിരുന്നു ഇവയുടെ ആയുസ്സ്. പിന്നീടു ദീർഘകാലം ഉപയോഗിക്കാവുന്ന ഓർഗാനിക് ആസിഡ് ടെക്നോളജി (ഒഎടി) സംയുക്തകങ്ങൾ രംഗത്തുവന്നു. ഇവയിൽ ചിലതു വാഹനത്തിന്റെ എൻജിൻ നിലനിൽക്കുന്ന കാലത്തോളം മാറ്റേണ്ടതില്ല എന്നാണു നിർമാതാക്കൾ പറയുന്നത്. 

റേഡിയേറ്റർ നിർമാണത്തിനു കൂടുതലായി അലുമിനിയം ഉപയോഗിക്കാൻ തുടങ്ങിയതോടെ കൂളന്റിൽ സിലിക്കേറ്റുകൾ ചേർക്കുന്ന പ്രവണത ഉണ്ടായി. ഈയിനം കൂളന്റുകൾ ഹൈബ്രിഡ് ഓർഗാനിക് ആസിഡ് ടെക്നോളജി (എച്ച്ഒഎടി) എന്നറിയപ്പെടുന്നു. ഇവയെല്ലാം വ്യത്യസ്ത നിറങ്ങളിലുള്ള ദ്രാവകങ്ങളായാണു വിപണിയിലെത്തുന്നത്. 


എഞ്ചിൻ കൂളൻ്റ് നിറം നിർണ്ണയിക്കുന്നത് അതിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ തരം അനുസരിച്ചാണ് .ഐഎടി ടെക്നോളജി ഉപയോഗിച്ചിരുന്ന ആദ്യ കാല കൂളന്റുകൾ സാധാരണയായി നീലയോ , പച്ചയോ ആയിരുന്നു. ഇത്തരത്തിലുള്ള ശീതീകരണങ്ങൾ ഉപയോഗിച്ച് സാധാരണയായി ഓരോ രണ്ട് വർഷത്തിലും അല്ലെങ്കിൽ ഓരോ 60,000 കി.മീ അവ മാറ്റേണ്ടതുണ്ട്.


അടുത്തതായി വന്നത് ഓർഗാനിക് ആസിഡ് ടെക്നോളജി (OAT) കൂളന്റുകൾ ആണ് . അത് തണുപ്പിക്കൽ സംവിധാനങ്ങൾക്ക് മികച്ച സംരക്ഷണം നൽകുകയും , കൂളന്റിന്റെ ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്തു. ഈ 'എക്‌സ്റ്റെൻഡഡ് ലൈഫ് കൂളന്റുകൾ' (ELC) സാധാരണയായി ഓറഞ്ച് നിറമുള്ളതും അഞ്ച് വർഷത്തെ അല്ലെങ്കിൽ 100,000 കി.മീ മാറ്റ ഇടവേള വാഗ്ദാനം ചെയ്യുന്നതുമാണ്. അവ IAT, OAT രാസവസ്തുക്കളുടെ മിശ്രിതമായതിനാൽ 'ഹൈബ്രിഡുകൾ' എന്ന് വിളിക്കുന്നു.


ഇപ്പോൾ 10 വർഷത്തെ അല്ലെങ്കിൽ 300,000 കി.മീ മാറ്റ ഇടവേള വാഗ്ദാനം ചെയ്യുന്ന കൂളന്റുകൾ മഞ്ഞയാണ് . പിന്നീട് പല കൂളന്റ് നിർമ്മാതാക്കളും വ്യത്യസ്ത നിറങ്ങൾ ഉപയോഗിക്കാൻ തുടങ്ങി.ഇക്കാലത്ത് ഒരു കൂളന്റ് നിർമ്മാതാവിന് ഒരു നിശ്ചിത നിറം ഉപയോഗിക്കുന്നതിന് യഥാർത്ഥ കാരണങ്ങളൊന്നുമില്ല .അതിനാൽ നീലയോ ,പച്ചയോ , മഞ്ഞയോ , ഓറഞ്ചോ എന്ന് മാത്രം കണ്ടുകൊണ്ട് കൂളന്റിലെ രാസവസ്തുക്കൾ എന്താണെന്ന് ഇപ്പോൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad