Type Here to Get Search Results !

വട്ടവട (ഇടുക്കി ജില്ല)



മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ കിഴക്കു മാറിയാണ് ചെറു ഗ്രാമമായ വട്ടവട എന്ന കാർഷിക ഗ്രാമം. മൂന്നാര്‍ മേഖലയിലെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി തേയില കൃഷിക്കല്ല ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വട്ടവടയിലെ മലഞ്ചരിവുകളില്‍ വ്യത്യസ്ത ഇനം പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്നത് കാണാം. മുന്നാറിൽ നിന്നും വട്ടവടയിലേക്കുള്ള വഴി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡ്രൈവിംഗ് സ്പോട് ആയി കണക്കാക്കുന്നു. പക്ഷെ, ചെക്പോസ്റ്റിൽ പറയുന്ന സമയത്ത് തന്നെ തിരിച്ചു എത്തിയില്ലെങ്കിൽ അന്നത്തെ ദിവസം വട്ടവടയിൽ ലോക്ക് ആവാൻ സാധ്യത ഉണ്ട്.

🌼

സമുദ്ര നിരപ്പില്‍ നിന്ന് ആറായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് സഞ്ചാരികളുടെ ശ്രദ്ധ ഏറെ പതിഞ്ഞിട്ടില്ലാത്ത ഈ ഹില്‍ സ്റ്റേഷന്‍ നില കൊള്ളുന്നത്. ധാരാളം സൂര്യ പ്രകാശം ലഭിക്കുന്ന ഇവിടെ ശൈത്യകാലത്തു പോലും താപനില അസഹനീയമായ നിലയില്‍ താഴാറില്ല. പച്ചക്കറി കൃഷി ചെയ്യുന്ന താഴ്‌വാരങ്ങള്‍ക്കപ്പുറം യൂക്കാലി, പൈന്‍ തുടങ്ങിയ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലുമുള്ള അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും താവളമാണ് ഈ മനോഹരഗ്രാമം.

🌼

ട്രക്കിംഗിനും അനുയോജ്യമായ പ്രദേശമാണിത്. ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ട്രക്കിംഗ് നടത്താം. കൊടൈക്കനാല്‍, മാട്ടുപെട്ടി, ടോപ്‌സ്റ്റേഷന്‍, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് കാനനപാതകളുണ്ട്. മലനിരകളിലൂടെ സാഹസികമായ ജീപ്പ് സഫാരി, ബൈക്ക് യാത്ര, കാനനത്തിനുള്ളില്‍ താമസം തുടങ്ങി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി വട്ടവട ഒട്ടേറെ അനുഭവങ്ങള്‍ കാത്തു വച്ചിരിക്കുന്നു. ലീഗൽ ഫോർമാലിറ്റികള് അനുസരിച്ചു മാത്രം ഇതൊക്കെ ആസ്വദിക്കുക.

🌼

വട്ടവടയിലെ തദ്ദേശീയരിലേറെയും ഗിരിവര്‍ഗക്കാരാണ്. അവരുടെ ജീവിതശൈലി, കലാരൂപങ്ങള്‍, ഭാഷ, ഒറ്റമൂലികള്‍ എന്നിവ ഏറെ താല്‍പര്യമുണര്‍ത്തുന്നു. വട്ടവട പോകുന്നവർ, പോകുന്ന വഴിക്കുള്ള യെല്ലപെട്ടി കൂടി കാണാൻ ശ്രമിക്കുക. വട്ടവട എത്തിയവർ അവിടെ നിന്നും പഴത്തോട്ടം എന്ന സ്ഥലം കൂടി മറക്കാതെ കാണുക. ഒരുപാട് സ്ട്രോബെറി ഫാമുകൾ ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കും.

🌼

.

ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക.. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad