Type Here to Get Search Results !

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂട്ടേണ്ടി വരും; മന്ത്രി കെ.കൃഷ്ണൻ കുട്ടി



സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. വലിയ വർധന നിരക്കിലുണ്ടാകില്ല. പീക്ക് അവേഴ്‌സിലാകണം നിരക്ക് വർധനയെന്നാണ് സർക്കാർ താൽപര്യമെന്നും വൈദ്യുതി മന്ത്രി 24നോട് പറഞ്ഞു.


സ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് ബോർഡ് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.


വലിയ നിരക്ക് വർധനയുണ്ടാകില്ല. പീക്ക് അവേഴ്‌സിൽ നിരക്ക് വർധിപ്പിക്കണമെന്നാണ് സർക്കാർ താൽപര്യം.ഇതിനായി സ്മാർട് മീറ്ററുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.


141 മെഗാവാട്ടിന്റെ നാല് ജലവൈദ്യുത പദ്ധതികൾ ഈ വർഷം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ ജലവൈദ്യുത പദ്ധതികൾ തന്നെ വേണമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ആരെങ്കിലും പരിസ്ഥിതി പ്രശ്‌നം പറയുമ്പോഴേക്കും പദ്ധതികൾ ഉപേക്ഷിക്കേണ്ടി വരികയാണ്. പുതിയ ജലവൈദ്യുത പദ്ധതികളെ കണ്ണടച്ച് എതിർക്കുന്ന പ്രവണതയാണ് കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad