Type Here to Get Search Results !

എം.ആര്‍.ഐ, പി.ഇ.ടി സ്കാനുകള്‍ സൗജന്യമാകും; ആ‍യുഷ്മാന്‍ ഭാരത് മെഡിക്കല്‍ പരിശോധന ബജറ്റ് വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍


                  

ലഖ്നോ: ആ‍യുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ കീഴില്‍ മെഡിക്കല്‍ പരിശോധനകളുടെ ബജറ്റ് വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് എം.ആര്‍.ഐ സ്കാന്‍, പി.ഇ.ടി സ്കാന്‍ എന്നിവ സൗജന്യമായി നടത്താനാകും.


പ്രതിവര്‍ഷം 5000 രൂപ നിരക്കിലായിരുന്നു പദ്ധതിക്ക് കീഴില്‍ റേഡിയോളജി പരിശോധനകള്‍ നടത്തിയിരുന്നത്. ഇപ്രകാരം വര്‍ഷത്തില്‍ ഒരുതവണയായിരുന്നു കുടുംബത്തിലെ അംഗങ്ങള്‍ക്ക് പരിശോധന നടത്താന്‍ സാധിച്ചിരുന്നത്. രോഗികള്‍ ടെസ്റ്റുകള്‍ക്കായി കൈയില്‍ നിന്നും പണം മുടക്കേണ്ടിയും വന്നിരുന്നു. ബജറ്റിലെ പുതിയ മാറ്റം ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് ആശ്വാസകരമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.


മെഡിക്കല്‍ പരിശോധനകള്‍ക്കുള്ള ബജറ്റ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ ആരോഗ്യ അതോറിറ്റി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ടെസ്റ്റുകള്‍ നടത്താന്‍ ആവശ്യമായ ചെലവിന്‍റെ 40ശതമാനം തുക സര്‍ക്കാര്‍ വഹിക്കണമെന്നതാണ് ബജറ്റ് വര്‍ധനവിലെ വ്യവസ്ഥ.


സ്വകാര്യ സ്ഥാപനങ്ങളിലെ എം.ആര്‍.ഐ ടെസ്റ്റുകള്‍ക്ക് 5000 മുതല്‍ 7000 രൂപ വരെയും, പി.ഇ.ടി സ്കാനുകള്‍ക്ക് 11,500 മുതല്‍ 15,000 രൂപ വരെയും നിലവില്‍ ഈടാക്കുന്നുണ്ട്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad