Type Here to Get Search Results !

വാട്‌സാപ്പിൽ 'സബ്‌സ്‌ക്രിപ്ഷൻ' വരുന്നു; എന്ത് ? എങ്ങനെ ? വിശദമായറിയാം



വാട്സാപ്പിന് സബ്സ്ക്രിപ്ഷൻ വരുന്നു. പക്ഷെ, ഇത് കേട്ട് ഞെട്ടേണ്ടതില്ല. വാട്സാപ്പ് ഉപയോഗിക്കുന്നതിന് പണം ഈടാക്കുമെന്നല്ല പറഞ്ഞത്. വാട്സാപ്പ് സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ പോവുകയാണത്രെ. മൾടി ഡിവൈസ് സപ്പോർട്ട് ഫീച്ചറിലാണ് പുതിയ സൗകര്യം ഒരുക്കാൻ കമ്പനി ശ്രമിക്കുന്നത്.


വാട്സാപ്പിന്റെ പുതിയ മൾടി ഡിവൈസ് സപ്പോർട്ട് ഫീച്ചർ അനുസരിച്ച് ഒരാൾക്ക് ഒരേസമയം നാല് ഉപകരണങ്ങളിലാണ് തന്റെ അക്കൗണ്ട് ലോഗിൻ ചെയ്യാനാവുക. ഫോൺ ഇന്റർനെറ്റുമായി ബന്ധിപ്പിക്കാതെ തന്നെ കംപ്യൂട്ടറിലോ, ടാബിലോ വാട്സാപ്പ് ഉപയോഗിക്കാൻ ഇതുവഴി സാധിക്കും.


മൾടി ഡിവൈസ് സപ്പോർട്ട് ഫീച്ചറിന്റെ പ്രവർത്തനം ഇങ്ങനെയാണ്. ഫോണിൽ ലോഗിൻ ചെയ്ത വാട്സാപ്പ് ആപ്ലിക്കേഷനിലെ ക്യൂആർ കോഡ് സ്കാനർ ഉപയോഗിച്ച് വാട്സാപ്പിന്റെ ഡെസ്ക് ടോപ്പി ആപ്പിലോ, വാട്സാപ്പ് വെബ് വേർഷനിലോ ഉള്ള ക്യൂആർ കോഡ് സ്കാൻ ചെയ്ത് കംപ്യൂട്ടറിൽ ലോഗിൻ ചെയ്യാനാവും. ഇടുക്കി ലൈവ്. തുടർന്ന് ഫോൺ ഇല്ലാതെ തന്നെ കംപ്യൂട്ടറിൽ വാട്സാപ്പ് ഉപയോഗിക്കാനാവും.


വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി വാട്സാപ്പ് ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഒരു വാണിജ്യ സ്ഥാപനത്തിലെ ഒന്നിലധികം ജീവനക്കാർക്ക് ഒരേ അക്കൗണ്ട് ഉപയോഗിച്ച് ഉപഭോക്താക്കളുമായി സംവദിക്കാൻ ഇത് അവസരം ഒരുക്കും. ഇങ്ങനെ 10 ഉപകരണങ്ങളിൽ വരെ ലോഗിൻ ചെയ്യാനാവും. ഇതിന് നിശ്ചിത തുക നൽകേണ്ടിവരും. ഒപ്പം അധിക സേവനങ്ങളും ലഭിച്ചേക്കും.


വാട്സാപ്പ് സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചാലും സാധാരണ ഉപഭോക്താക്കൾക്ക് പഴയത് പോലെ തന്നെ ആപ്പ് ഉപയോഗിക്കാനാവും. കൂടുതൽ ഉപകരണങ്ങൾ വാട്സാപ്പ് ഉപയോഗിക്കണം എന്ന് ആവശ്യമുള്ളവർ മാത്രം സബ്സ്ക്രിപ്ഷൻ എടുത്താൽ മതി. അല്ലാത്ത പക്ഷം നാല് ഉപകരണങ്ങളിൽ ഒരേ സമയം വാട്സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം സൗജന്യമായിതന്നെ ഉപയോഗിക്കാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad