Type Here to Get Search Results !

ഈജിപ്തിൽ നിന്നും കടലുകടന്ന കത്രിക



നിത്യ ജീവിതത്തിൽ കത്രികയോളം ഉപകാരപ്രദമായ മറ്റൊരു വസ്തു ഇല്ലെന്ന് തന്നെ പറയാം. വെട്ടാനും മുറിയ്‌ക്കാനുമെല്ലാം നാം ഉപയോഗിക്കുന്ന കത്രികയുടെ ചരിത്രത്തിന് പുരാതന കാലത്തോളം പഴക്കമുണ്ട്. മനുഷ്യർ ആയുധങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന കാലം മുതലാണ് കത്രികയുടെ ചരിത്രവും ആരംഭിക്കുന്നത്.


ലോഹങ്ങളുടെ കണ്ടുപിടിത്തം മനുഷ്യന്റെ പരിണാമ ചരിത്രത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതൊന്നുമല്ല. ലോഹങ്ങൾ ഉപയോഗിച്ച് മനുഷ്യർ ആയുധങ്ങൾ നിർമ്മിക്കാൻ തുടങ്ങിയ കാലം മുതൽ കത്രികകളും നിലവിൽ വന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് സാധൂകരിക്കുന്ന വിവരങ്ങൾ പുരാവസ്തു ഗവേഷകരിൽ നിന്നും നമുക്ക് ലഭിച്ചിട്ടുണ്ട്. ഈജിപ്തിൽ നിന്നും കണ്ടെടുത്ത കത്രികകൾ ഈ വസ്തുതയ്‌ക്ക് ബലമേകുന്ന ഒന്നാണ്. ഒറ്റ ലോഹത്തിൽ തീർത്ത കത്രികകളാണ് ഈജിപ്തിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്.


ബിസിഇ മൂന്നാം നൂറ്റാണ്ടിൽ ഇവിടെ ജീവിച്ചിരുന്നവർ U ആകൃതിയിലുള്ള കത്രിക ഉണ്ടാക്കിയിരുന്നു എന്നാണ് പറയപ്പെടുന്നത്. അഗ്രങ്ങളിൽ മാത്രം മൂർച്ചയുള്ളവയായിരുന്നു ഈ കത്രികകൾ. ഇവ ഉപയോഗിച്ച് എന്തെങ്കിലും മുറിയ്‌ക്കണമെങ്കിൽ ഇരു വശവും വിരലുകൾ കൊണ്ട് അമർത്തിപ്പിടിക്കണമായിരുന്നു.


ഇന്ന് നാം ഉപയോഗിക്കുന്ന തരത്തിലുള്ള കത്രികകളുടെ ആരംഭം റോമിൽ നിന്നാണ്. എഡി ഒന്നാം നൂറ്റാണ്ടിൽ റോമക്കാർ രണ്ട് ബ്ലേഡുകളുള്ള കത്രികകൾ നിർമ്മിച്ചിരുന്നതായി ചരിത്ര രേഖകളിൽ ഉണ്ട്. തയ്യൽക്കാരും ബാർബർമാരുമായിരുന്നു ഇത്തരം കത്രികകൾ ഉപയോഗിച്ചിരുന്നത്. പിന്നീട് ചൈന, ജപ്പാൻ, കൊറിയ, എന്നീ രാജ്യങ്ങളിലേക്കും ഇവ വ്യാപിച്ചു.


ഇറ്റാലിയൻ ചിത്രകാരൻ ആയിരുന്ന ലിയനാർഡോ ഡാവിഞ്ചി തന്റെ ക്യാൻവാസുകൾ മുറിയ്‌ക്കാൻ കത്രിക ഉപയോഗിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഡാവിഞ്ചിയാണ് കത്രികയുടെ ഉപജ്ഞാതാവ് എന്ന തരത്തിലും വാദങ്ങൾ നിലവിലുണ്ട്. എന്നാല്ഡ ഈ വാദങ്ങൾ ഒന്നും തന്നെ അംഗീകരിക്കപ്പെട്ടിട്ടില്ല എങ്കിലും യൂറോപ്പിലെമ്പാടും കത്രികയുടെ പ്രചാരത്തിലേക്ക് ഇത് വഴിവെച്ചു. 1761 ൽ ഇംഗ്ലീഷുകാരനായ റോബർട്ട് ഹിൻക്ലിഫ് അസംസ്‌കൃത ഉരുക്കുകൊണ്ട് കത്രികയുണ്ടാക്കി വൻ തോതിൽ വിപണനം നടത്തിയിരുന്നു.


ഇന്നു കാണുന്ന തരത്തിലുള്ള ആധുനിക കത്രികകൾ രൂപം കൊണ്ടത് 19ാം നൂറ്റാണ്ടിലാണ്. 1893 ൽ അമേരിക്കക്കാരനായ ഓസ്റ്റിൻ ആയിരുന്നു ഇത്തരം കത്രികകൾ നിർമ്മിച്ചത്. വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദനം നടത്താൻ കഴിയുന്ന തരത്തിലായിരുന്നു ഓസ്റ്റിൻ കത്രികകൾ നിർമ്മിച്ചത്. വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണം കത്രികകളുടെ ഇതിന്റെ പ്രചാരം വർദ്ധിക്കുന്നതിനും കാരണമായി. നമ്മുടെ നിത്യജീവിതത്തിൽ ജീവിതത്തിന്റെ ഭാഗമായി കത്രികകൾ മാറിയത് ഇങ്ങനെയാണ്.


ഇന്ന് രണ്ട് തരം കത്രികകളാണ് നിലവിലുള്ളത്. ഒന്ന് സിസേഴ്‌സ് മറ്റൊന്ന് ഷിയേഴ്‌സ്. കൈപ്പിടിയിലെ രൂപ ഘടനയാണ് കത്രികകളെ ഇങ്ങനെ രണ്ട് തരത്തിൽ വേർതിരിക്കുന്നത്. തലമുടി വെട്ടുന്നതിനും ഷേവ് ചെയ്യുന്നതിനു മറ്റും ഉപയോഗിക്കുന്ന കത്രികകളെയാണ് സിസേഴ്‌സ് എന്ന് വിളിക്കുന്നത്. വലിപ്പം കുറഞ്ഞ സിസേഴ്‌സിന്റെ രണ്ട് വളയങ്ങൾക്കും ഒരേ വലിപ്പമാണ് ഉണ്ടാകുക.


15 സെന്റീമീറ്ററിൽ കൂടുതലുള്ള കത്രികകളാണ് ഷിയേഴ്‌സ്. ഇവയുടെ കൈപ്പിടിയിലെ വളയങ്ങൾക്ക് വ്യത്യസ്ത വലിപ്പം ആകും ഉണ്ടാകുക. ലോഹങ്ങൾ കൊണ്ടുള്ള തയ്യൽ കത്രികകൾ ഇതിന് ഉദാഹരണങ്ങളാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad