Type Here to Get Search Results !

ഡല്‍ഹി എന്തു കൊണ്ട് ഇന്ത്യയുടെ തലസ്ഥാനം ആയി



1911 കാലഘട്ടം വരെ ബ്രിട്ടീഷ് രാജ് ഭരണകൂടത്തിന്റെ തലസ്ഥാനം ബംഗാളിലെ കൽക്കട്ടയായിരുന്നു . ജോർജ് അഞ്ചാമൻ ചക്രവർത്തിയുടെ കാലത്താണ് ,1911 ൽ ഡൽഹിയെ തലസ്ഥാനമാക്കി മാറ്റുന്നതിനു വേണ്ടി തറക്കല്ലിടുന്നത് . ആർക്കിടെക്റ്റുകളായ സർ എഡ്വിൻ ലൂട്യൻസും , സർ ഹെർബർട്ട് ബേക്കറും കൂടിയാണ് ഡെൽഹിയുടെ രൂപഘടന തയ്യാറാക്കിയത്


1911 ഡിസംബർ മാസം വരെ കൽക്കട്ട ആയിരുന്നു ബ്രിട്ടീഷ് രാജിന്റെ ഭരണസിരാകേന്ദ്രം അതുകൊണ്ട് തന്നെ 19-ാം നൂറ്റാണ്ട് മുതൽ ദേശീയ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായിരുന്നു അവിടം . വൈസ്രോയി കഴ്സൺ പ്രഭുവിന്റെ കാലഘട്ടത്തിലെ ബംഗാൾ വിഭജനത്തെ തുടർന്ന് സ്ഥിതിഗതികൾ മാറി . വിഭജനം അവിടത്തെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കി . വലിയ ജനമുന്നേറ്റങ്ങളുണ്ടായി . ആക്രമണങ്ങൾ നടന്നു , ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വധിക്കപ്പെട്ടു .ബ്രിട്ടീഷ് സാധന സാമഗ്രികളുടെ പൂർണ്ണമായ ഉപരോധം നടന്നു , കോളനിവിരുദ്ധ സമരങ്ങളെ അടിച്ചമർത്തി ബംഗാളിനെ ശാന്തമാക്കാൻ ബ്രിട്ടീഷ് രാജ് തീരുമാനിക്കുകയും , ഈ സ്ഥിതിഗതികൾ ബ്രിട്ടീഷ് ഗവൺമെന്റിനെ തലസ്ഥാനം മാറ്റി സ്ഥാപിക്കേണ്ട ആവശ്യകതയിലേക്കും നയിച്ചു . അങ്ങനെയാണ് തലസ്ഥാനം ഡെൽഹിയിലേക്ക് മാറ്റപ്പെടുന്നത്


ഡെൽഹി 1649 മുതൽ 1857 വരെയുള്ള മുഗൾ കാലഘട്ടത്തിൽ രാഷ്ട്രീയ -സാമ്പത്തിക തലസ്ഥാനമായിരുന്നു . വടക്കൻ ഇന്ത്യയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ ഭരണത്തിന് എന്തു കൊണ്ടും അനുകൂലമാണെന്ന് കാണിച്ച് 1900 ൽ ബ്രിട്ടീഷ് ഗവൺമെന്റ് പരിശോധിച്ചിരുന്നു . അങ്ങനെ യാണ് 1894 ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം സ്ഥലം ഏറ്റെടുക്കുന്നത് . ഇർവിൻ പ്രഭുവിന്റെ കാലത്ത് 1931 ലാണ് തലസ്ഥാന രൂപഘടന പൂർത്തിയാകുന്നത് 


1947 ൽ സ്വാതന്ത്ര്യത്തിനു ശേഷം പരിധികളുള്ള അധികാരത്തിൽ ചീഫ് കമ്മീഷണറാണ് ഭരണം നടത്തിയിരുന്നെങ്കിലും പിന്നീട് 1966 ൽ യൂണിയൻ ടെറിട്ടറി ആയി പ്രഖ്യാപിക്കുകയും , ചീഫ് കമീഷണർക്ക് പകരം ലഫ്റ്റനന്റ് ജനറൽ എന്ന പദവി കൊണ്ടു വരികയും ചെയ്തു . 69-ാം ഭരണഘടന ഭേദഗതി പ്രകാരം 1991 ൽ ദേശീയ കേന്ദ്രഭരണ പ്രദേശമായി ഡെൽഹിയെ പ്രഖ്യാപിക്കുകയും ചെയ്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad