Type Here to Get Search Results !

പ്രതിരോധശേഷി വ‍‍ര്‍ധിപ്പിക്കാന്‍ രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കൂ



രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് കുടലിന്‍റെ ചലനങ്ങള്‍ക്ക് ഗുണം ചെയ്യും.

ഇത് ശരീരത്തെ വിഷാംശം ഇല്ലാതാക്കും. മാലിന്യങ്ങളെ നീക്കം ചെയ്ത് ചര്‍മം സുന്ദരമാകും.


വന്‍കുടലിലെ മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യാന്‍ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതുകൊണ്ട് കഴിയും. ഇതുവഴി പോഷകങ്ങളും മറ്റും പെട്ടെന്ന് ആഗിരണം ചെയ്യാന്‍ കഴിയും.


രാവിലെ വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് കൂടുതല്‍ ഓക്സിജന്‍ ആഗിരണം ചെയ്യാന്‍ സഹായകരമാകും. ഇത് നിങ്ങളെ കൂടുതല്‍ ആക്ടീവാക്കും.


പൂജ്യം കലോറിയാണ് വെള്ളത്തിലുള്ളത്. വെള്ളം കുടിക്കുമ്ബോള്‍ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വ‍‍ര്‍ധിക്കും. കലോറി എരിച്ചുകളയുകയും ചെയ്യും.


ശരീരത്തിലെ ഫ്ളൂയിഡ് ബാലന്‍സ് നിലനിര്‍ത്തി പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വെറും വയറ്റിലെ വെള്ളംകുടി കൊണ്ട് സാധിക്കും. ഇത് അണുബാധ ചെറുക്കും. രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad