Type Here to Get Search Results !

മിനിമം ദൂരം': ഫെയർ സ്റ്റേജ് അപാകത രൂക്ഷമാകും, ചെലവേറും



 ഓർഡിനറികളിൽ മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്ററായി നിലനിർത്തിയുള്ള പുതിയ ബസ് ചാർജ് വർധന മിനിമം ദൂരത്തിൽ മാത്രമല്ല എല്ലാ ഫെയറുകളിലും നിരക്കുയരലിന് വഴിവെക്കും. കോവിഡ് കാലത്ത് പ്രതിസന്ധിയുടെ പേരിലാണ് മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ നിന്ന് 2.5 കിലോമീറ്ററായി കുറച്ചത്. കോവിഡ് കാല വർധനയെല്ലാം പിൻവലിെച്ചന്ന് അവകാശപ്പെടുന്ന ഗതാഗത മന്ത്രി പക്ഷേ മിനിമം നിരക്കിന്‍റെ കാര്യത്തിൽ ബോധപൂർവം മൗനം തുടരുകയാണ്. ജനജീവിതവും പൊതുഗതാഗതവും സാധാരണ നിലയിലായ കാലത്തും 2.5 കിലോമീറ്റർ നിലനിർത്തിയുള്ള ചാർജ് വർധനയാണ് ഫെയർസ്റ്റേജ് അപാകത രൂക്ഷമാക്കുക.


കോവിഡ് വർധന മാറ്റിനിർത്തിയാൽ 2018 ലാണ് അവസാനമായി ബസ് ചാർജ് കൂട്ടിയത്. മിനിമം ദൂരം 2.5 കിലോമീറ്ററായി ചുരുങ്ങുന്നതോടെ 2018 ൽ ഓർഡിനറികളിൽ 12 രൂപ നൽകി യാത്ര ചെയ്തയാൾ ഇനി 18 രൂപ നൽകണം. ആറ് രൂപയാണ് ഒറ്റയടിക്ക് കൂടുക. 2018 ൽ 19 രൂപക്ക് യാത്ര ചെയ്തിരുന്ന ദൂരം താണ്ടാൻ ഇനി നൽകേണ്ടത് 28 രൂപയാണ്. എല്ലാ സ്റ്റേജുകളിലും ഈ പ്രശ്നമുണ്ട്. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം കുറക്കാൻ ബസുടമകൾ ആവശ്യപ്പെട്ടിരുന്നില്ല. ഓര്‍ഡിനറി ബസുകളിലെ യാത്രക്കാരില്‍ 60 ശതമാനത്തില്‍ അധികവും ചുരുങ്ങിയ ദൂരത്തിൽ യാത്ര ചെയ്യുന്നവരാണ്. ബസില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്നതും മിനിമം ടിക്കറ്റാണ്. ഫെയര്‍‌സ്റ്റേജിലെ അപാകം പരിഹരിക്കാന്‍ തയാറാകാത്തത് യാത്രക്കാര്‍ക്ക് വലിയ ബാധ്യതയാകും.


മിനിമം ചാർജിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഓർഡിനറികളിൽ ഇനി ഒരു രൂപ വീതമാണ് ഈടാക്കുക. 2018 ലെ വർധന അടിസ്ഥാനപ്പെടുത്തിയാൽ ഇതിലും വലിയ അന്തരമുണ്ട്. 2018 ൽ ഓർഡിനറികളുടെ കിലോമീറ്റർ നിരക്ക് 70 പൈസയായിരുന്നു. കോവിഡ് കാലത്ത് ഇത് 90 പൈസയാക്കി. ഇപ്പോൾ ഒരു രൂപയും. ഫലത്തിൽ 30 പൈസയുടെ വർധനയാണ് ഒറ്റയടിക്ക് വന്നിരിക്കുന്നത്.


ഇതുവരെയുള്ള വർധനകളിൽ പരമാവധി ഒരു പൈസ മുതൽ ഏഴ് പൈസവരെയേ കിലോമീറ്റർ നിരക്ക് വർധിച്ചിട്ടുള്ളൂ. ഇനി 90 പൈസയിൽ നിന്ന് ഒരു രൂപയാക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് വാദമെങ്കിൽ അപ്പോഴും വർധന റെക്കോഡ് തന്നെയാണ്. രാത്രി യാത്രക്ക് 40 ശതമാനം അധിക നിരക്ക് ഈടാക്കാമെന്ന രാമചന്ദ്രന്‍ കമീഷന്‍ ശിപാര്‍ശ നിരസിച്ചത് മാത്രമാണ് യാത്രക്കാര്‍ക്ക് ഏക ആശ്വാസം. ഈ നിര്‍ദേശം നടപ്പായെങ്കില്‍ രാത്രി മിനിമം ചാര്‍ജ് 14 രൂപയാകുമായിരുന്നു.


ജനുറം നിരക്ക് കുറച്ചു; നോൺ എ.സി 10 രൂപ


കെ.​എ​സ്.​ആ​ർ.​ടി.​സി നോ​ൺ എ.​സി ജ​നു​റം ബ​സു​ക​ളു​ടെ മി​നി​മം നി​ര​ക്ക്​ 13 രൂ​പ​യി​ൽ​നി​ന്ന്​ 10 രൂ​പ​യാ​യി കു​റ​ച്ചു. 2.5 കി​​ലോ​മീ​റ്റ​റാ​ണ് മി​നി​മം നി​ര​ക്കി​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന ദൂ​രം. ജ​നു​റം എ.​സി ബ​സു​ക​ളു​ടെ മി​നി​മം നി​ര​ക്ക്​ 26 രൂ​പ​യാ​യി നി​ല​നി​ർ​ത്തി. അ​തേ​സ​മ​യം, കി​ലോ​മീ​റ്റ​ർ നി​ര​ക്ക്​ 1.87 രൂ​പ​യി​ൽ​നി​ന്ന്​ 1.75 രൂ​പ​യാ​യി കു​റ​ച്ചു. എ.​സി ​​ലോ​ഫ്ലോ​റി​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന ദൂ​രം അ​ഞ്ച്​ കി​ലോ​മീ​റ്റ​റാ​ണ്.


30 ശ​ത​മാ​നം നി​ര​ക്കി​ള​വി​ൽ സീ​സ​ൺ ടി​ക്ക​റ്റ്​


ഒ​രു മാ​സ​ത്തേ​ക്കോ ഒ​ന്നി​ല​ധി​കം മാ​സ​ങ്ങ​ളി​ലേ​ക്കോ സ്ഥി​രം​യാ​ത്ര​ക്കാ​ര്‍ക്ക് പൊ​തു​നി​ര​ക്കി​ന്‍റെ 30 ശ​ത​മാ​നം വ​രെ ഇ​ള​വു ന​ല്‍കി സീ​സ​ണ്‍ ടി​ക്ക​റ്റു​ക​ള്‍ അ​നു​വ​ദി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ അ​നു​മ​തി. നേ​​ര​ത്തേ ട്രാ​വ​ൽ കാ​ർ​ഡു​ക​ൾ എ​ന്ന പേ​രി​ൽ സീ​സ​ൺ ടി​ക്ക​റ്റ്​ ആ​രം​ഭി​ച്ചി​രു​​ന്നെ​​ങ്കി​ലും ഏ​താ​നും മാ​സ​ത്തി​നു​ള്ളി​ൽ പി​ൻ​വ​ലി​ച്ചി​രു​ന്നു. യാ​ത്ര​ക്കാ​രെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യാ​ണ്​ സീ​സ​ൺ ടി​ക്ക​റ്റു​ക​ൾ വീ​ണ്ടും ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad