Type Here to Get Search Results !

ദിവസവും 30 മിനിറ്റ് നടത്തം ശീലമാക്കുന്നതുകൊണ്ടുള്ള ​ഗുണങ്ങള്‍



ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

സമ്മര്‍ദ്ദം നേരിടുന്നവര്‍ നടത്തം പതിവാക്കുന്നത് 'സ്ട്രെസ്' കുറയ്ക്കാന്‍ സഹായിക്കും. ഒരു ദിവസം വെറും 30 മിനിറ്റ് നടന്നാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.


വേഗതയുള്ള നടത്തം കലോറി എരിയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. മാത്രമല്ല, ദിവസം മുഴുവന്‍ എനര്‍ജിയോടെയി‌രിക്കാനും സഹായിക്കും. ദിവസേന 30 മിനിറ്റ് നടക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കുകയും, ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും നടത്തം സഹായിക്കുന്നു. പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം മികച്ചൊരു വ്യായാമമാണ്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad