Type Here to Get Search Results !

തകര്‍ത്തു കളയുന്ന റെക്കോര്‍ഡുകള്‍; ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ കെജിഎഫ് 2 വിളയാട്ടം.

 


ചുറ്റും കെജിഎഫ് തരംഗമാണ്. കെജിഎഫ് ഡയലോഗുകള്‍, കഥാപാത്രങ്ങള്‍ എങ്ങും കെജിഎഫ് മയം. കൊവിഡ് കാലത്തിന് ശേഷം ഇത്രമേല്‍ ആഘോഷമാക്കിയ മറ്റൊരു പടം ഉണ്ടോ എന്നത് സംശയം തന്നെയാണ്.

ഇന്ത്യന്‍ സിനിമയിലെ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് കെജിഎഫ് പടം മുന്നോട്ട് പോകുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കന്നഡ ചിത്രമായ കെജി.എഫ് ചാപ്റ്റര്‍ 2 ഏഴ് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ സ്വന്തമാക്കിയത് 700 കോടിയാണ്. റോക്കി ഭായിയും കൂട്ടരും ആളുകള്‍ക്കിടയില്‍ കയ്യടികള്‍ വാരിക്കൂട്ടുകയാണ്.


ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോഡ് തകര്‍ത്താണ് കെജിഎഫ് 2 മുന്നേറുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ് കെജിഎഫ് ഉള്ളത്. ഇന്ത്യന്‍ സിനിമ വ്യവസായത്തിന്റെ കേന്ദ്ര ഭാഗത്തേക്ക് കന്നഡ സിനിമയെ എത്തിച്ചിരിക്കുകയാണ് കെജിഎഫ്. ആദ്യ ഭാഗം ഇറങ്ങി ആരാധകരുടെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കെജിഎഫിന്റെ രണ്ടാം ഭാഗം തിയേറ്ററില്‍ എത്തുന്നത്. പടം ഇറങ്ങുന്നതിന് മുമ്ബ് തന്നെ ഇത്രയും പ്രതീക്ഷയും ഹൈപ്പും ലഭിച്ച സിനിമ കൂടിയാണിത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രേക്ഷക പ്രതീക്ഷ കെജിഎഫ് തകര്‍ത്തു കളഞ്ഞില്ല എന്നുതന്നെ വേണം മനസിലാക്കാന്‍.


കേരളം ഉള്‍പ്പെടെ എല്ലാ മാര്‍ക്കറ്റുകളിലും കെജിഎഫ് വിജയം കൊയ്യുകയാണ്. ഇതിനു കേരളം ഉള്‍പ്പെടെ എല്ലാ മാര്‍ക്കറ്റുകളിലും കെജിഎഫ് വിജയം കൊയ്യുകയാണ്. ഇതിനു മുമ്ബ് രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ ആണ് ബോക്സ് ഓഫീസില്‍ ഇത്രയധികം ഓളം സൃഷ്ടിച്ചത്. റിലീസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളില്‍ കെ.ജി.എഫിന്റെ ഹിന്ദി പതിപ്പ് നേടിയത് 250 കോടിയാണ്. എന്തുതന്നെയാണെങ്കിലും റോക്കി ഭായിയുടെ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. യഷിന് പുറമെ സഞ്ജയ് ദത്ത്, മാളവിക അവിനാശ്, ശ്രീനിധി ഷെട്ടി, രവീണ ഠണ്ടണ്‍, പ്രകാശ് രാജ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad