Type Here to Get Search Results !

കെജിഎഫ് ചാപ്റ്റര്‍ 2’ ഇന്ത്യന്‍ ബോക്‌സോഫീസില്‍ തേരോട്ടം തുടരുന്നു. ചിത്രം നാല് ദിനങ്ങള്‍ കൊണ്ട് നേടിയത് 550 കോടിയ്ക്ക് മുകളിൽ



‘കെജിഎഫ് ചാപ്റ്റര്‍ 2’ ഇന്ത്യന്‍ ബോക്‌സോഫീസില്‍ തേരോട്ടം തുടരുന്നു. ചിത്രം നാല് ദിനങ്ങള്‍ കൊണ്ട് തന്നെ 550 കോടിയ്ക്ക് മുകളിലാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ചിത്രം ആദ്യദിനത്തില്‍ 165.37 കോടിയും രണ്ടാം ദിനത്തില്‍ 139.25 കോടിയും മൂന്നാം ദിനത്തില്‍ 115.08 കോടിയും നാലാം ദിനത്തില്‍ 132.13 കോടിയും നേടിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയന്‍ ട്വീറ്റ് ചെയ്തു.

അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ചിത്രം റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

ആര്‍ആര്‍ആറിന്റെ കേരളം ഗ്രോസ് ഇതിനകം തന്നെ കെജിഎഫ് ചാപ്റ്റര്‍ 2 തകര്‍ത്തു കഴിഞ്ഞു. കേരളത്തില്‍ നിന്ന് മൂന്ന് ദിവസങ്ങള്‍ കൊണ്ട് ചിത്രം 23 കോടി നേടി കഴിഞ്ഞു.

യാഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad