ഇത്തരമൊരു നീക്കത്തിന് ഉടന്‍ തയാറാകില്ലെന്നും മത്സരങ്ങളുടെ സമയം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫിഫ വ്യക്തമാക്കി.
ഖത്തറില്‍ ഈ വര്‍ഷം നവംബറില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ മത്സരങ്ങളുടെ ദൈര്‍ഘ്യം 100 മിനിറ്റാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു ഫിഫ. പന്തുമായി കളിക്കുന്ന സമയം വര്‍ധിപ്പിക്കാന്‍ വേണ്ടി ഈ ലോകകപ്പ് മുതല്‍ മത്സരങ്ങളുടെ സമയം 10 മിനിറ്റ് കൂട്ടി 100 മിനിറ്റാക്കി ഉയര്‍ത്താന്‍ ഫിഫ തീരുമാനമെടൃുത്തുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വൈറലായതോടെയാണ് ഇക്കാര്യത്തില്‍ ഫിഫ നേരിട്ട് ഔദ്യോഗിക വിശദീരണവുമായി രംഗത്തു വന്നത്. ഇന്നു പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്തക്കുറിപ്പില്‍ ഇത്തരമൊരു നീക്കത്തിന് ഉടന്‍ തയാറാകില്ലെന്നും മത്സരങ്ങളുടെ സമയം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫിഫ വ്യക്തമാക്കി..
ചാമ്പ്യന്‍സ് ലീഗുകള്‍ ഉള്‍പ്പടെ പല ലീഗുകളിലും നിലവിലെ 90 മിനിറ്റ് സമയത്തിന്റെ 60 ശതമാനം സമയം മാത്രമാണ് പന്തുമായി കളിക്കുന്നുള്ളുവെന്നും ഒരു മത്സരത്തില്‍ അര മണിക്കൂര്‍ മാത്രമാണ് പന്തുമായി കളിക്കുന്നുള്ളുവെന്നും ബാക്കിയുള്ള സമയം മറ്റു കാരണങ്ങള്‍ കൊണ്ടു സമയം പാഴാകുകയാണെന്നും വിലയിരുത്തിയാണ് ഫിഫ മത്സരസമയം ഉയര്‍ത്താന്‍ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.ഇതിന്റെ ഭാഗമായി ഇന്‍ജുറി ടൈം ഒഴിവാക്കി മത്സരം 100 മിനിറ്റാക്കി ദൈര്‍ഘ്യപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. നിലവില്‍ മത്സരത്തില്‍ സമയം പാഴായിപ്പോകുന്നതിനനുസരിച്ചു റഫറിയാണ് ഇന്‍ജുറി ടൈം അനുവദിക്കുന്നത്. അതു നിര്‍ത്തലാക്കി 10 മിനിറ്റു കൂടി കൂട്ടി നിശ്ചിത സമയം 100 മിനിറ്റാക്കാനാണ് ഫിഫ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നു.