Type Here to Get Search Results !

ഞങ്ങൾ റഷ്യയിലെ വിൽപ്പന താൽക്കാലികമായി നിർത്തി’; ആപ്പിൾ



യുദ്ധസാഹചര്യത്തിൽ റഷ്യയിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി അമേരിക്കൻ ടെക്നോളജി കമ്പനി ആപ്പിൾ അറിയിച്ചു. ‘ഞങ്ങൾ റഷ്യയിലെ എല്ലാ ഉൽപ്പന്ന വിൽപ്പനയും താൽക്കാലികമായി നിർത്തി.

കഴിഞ്ഞ ആഴ്ച, രാജ്യത്തെ ഞങ്ങളുടെ സെയിൽസ് ചാനലിലേക്കുള്ള എല്ലാ കയറ്റുമതിയും ഞങ്ങൾ നിർത്തി’ യെന്ന് ആപ്പിൾ പ്രസ്താവനയിലൂടെ അറിയിച്ചു. കൂടാതെ റഷ്യയിലെ ആപ്പിൾ പേയും മറ്റ് സേവനങ്ങളും കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നു.


 

‘യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ ഞങ്ങൾ വളരെയധികം ഉത്കണ്ഠാകുലരാണ്. അക്രമത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങളോടും ഒപ്പം നിലകൊള്ളുന്നതായും കമ്പനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

നേരത്തെ, ഗൂഗിളും റഷ്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആര്‍ടിയെയും മറ്റ് ചാനലുകളേയും പരസ്യ വരുമാനം ലഭിക്കുന്നതില്‍ നിന്ന് ഗൂഗിള്‍ വിലക്കി.

ഈ മാധ്യമങ്ങള്‍ക്ക് അവരുടെ വെബ്സൈറ്റുകള്‍, ആപുകള്‍, യൂട്യൂബ് വീഡിയോകള്‍ എന്നിവയില്‍ നിന്ന് പരസ്യ വരുമാനം ലഭിക്കില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളെയും അവരുടെ വെബ്സൈറ്റുകളില്‍ നിന്നും ആപുകളില്‍ നിന്നും വരുമാനമുണ്ടാക്കുന്നത് ഗൂഗിള്‍ വിലക്കിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad