Type Here to Get Search Results !

സന്തോഷവും ഹോർമോണുകളും

 


എല്ലായ്പ്പോഴും സന്തോഷമെന്നത് എല്ലാവരും സ്വപ്നംകാണുന്ന 'കിണാശ്ശേരി'യാണ്. സംതൃപ്തി എന്നതുതന്നെയാണ് പലപ്പോഴും സന്തോഷത്തിലേക്ക് വഴിയൊരുക്കുന്നത്. എന്നാൽ, ചിലപ്പോഴെങ്കിലും സംതൃപ്തിയുണ്ടെങ്കിലും സന്തോഷമില്ലാത്ത അവസ്ഥയുണ്ട്. തീർത്തും ആപേക്ഷികമായ ഈ വികാരത്തിന് പ്രായമൊരു ഘടകമല്ലെങ്കിലും സർവീസുകളിൽനിന്നും മറ്റും വിരമിച്ച് വീടുകളിൽ ഒതുങ്ങിനിൽക്കുന്ന പലർക്കും സന്തോഷത്തിന്റെ അളവുകുറയുന്നതായാണ് വിദഗ്ധരുടെ നിരീക്ഷണം.


🔹സന്തോഷവും ഹോർമോണുകളും


ശരീരത്തിലെ അന്തസ്രാവി ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന പല ഹോർമോണുകളും നേരിട്ടും അല്ലാതെയും സന്തോഷം സമ്മാനിക്കുന്നതാണ്. അതുകൊണ്ടുതന്നെ വിഷാദചികിത്സയ്ക്കുള്ള മരുന്നും ഇത്തരം ഹോർമോൺ കുറവ് നികത്തുന്നതാണ്.


▪️ഡോപമിൻ:സന്തോഷ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോണാണ് ഡോപമിൻ. ഡോപമിൻ അളവ് കുറയുന്നത് വിഷാദരോഗങ്ങൾക്കുവരെ കാരണമാകുന്നുണ്ട്.


▪️സെറോടോണിൻ:സെറോടോണിൻ കുറയുന്നത് സംതൃപ്തിയെയാണ് ബാധിക്കുന്നത്. മാനസിക സമ്മർദങ്ങൾ, മരുന്നിന്റെ അമിതോപയോഗം, ജനിതകപ്രശ്നം എന്നിവയെല്ലാം കാരണമാകാം.


▪️എൻഡോർഫിൻസ്: സ്നേഹം പങ്കുവെക്കുമ്പോഴും നല്ല അനുഭവങ്ങളുണ്ടാകുമ്പോഴും സംഗീതവും എൻഡോർഫിൻസിന്റെ അളവുകൂട്ടും. വ്യായാമം നല്ലവണ്ണം ചെയ്യുമ്പോഴും എൻഡോർഫിൻസ് അളവ് ശരീരത്തിൽ കൂടും.


▪️കോർട്ടിസോൾ:മാനസികസമ്മർദം കൂടുമ്പോൾ കോർട്ടിസോൾ ഹോർമോൺ ഏറും. കോർട്ടിസോൾ അളവുകൂടുന്നത് മാനസികസമ്മർദം കൂട്ടുകയുംചെയ്യും. കോർട്ടിസോൾ അളവുകൂടുന്നത് സന്തോഷത്തെ ഇല്ലാതാക്കും. അഡ്രിനൽ ഗ്രന്ഥിയിൽനിന്നാണ് കോർട്ടിസോൾ ഉത്പാദിപ്പിക്കപ്പെടുന്നത്.


▪️അഡ്രിനാലിൻ: അഡ്രിനൽ ഗ്രന്ഥിയുടെ അഡ്രിനൽ മെഡുലയിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് അഡ്രിനാലിൻ. അഡ്രിനാലിൻ കൂടുന്നത് മാനസികസംഘർഷവും ക്ഷോഭവും കൂട്ടുകയും സന്തോഷം കുറയ്ക്കുകയും ചെയ്യും.


▪️ഓക്സിടോസിൻ: പിറ്റ്യൂട്ടറി ഗ്രന്ഥിയിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് ഓക്സിടോസിൻ. പ്രസവത്തിലും മുലപ്പാൽ ചുരത്തലിലും നിർണായകപങ്കുള്ള ഓക്സിടോസിൻ, പ്രണയവും ലൈംഗികബന്ധവുമായും ബന്ധപ്പെട്ട ഹോർമോൺകൂടിയാണ്. ഓക്സിടോസിൻ അളവ് രക്തത്തിൽ കൂടുന്നത് സന്തോഷം വർധിപ്പിക്കുമെന്നതാണ് പഠനം.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad