Type Here to Get Search Results !

വാട്ട്‌സാപ്പില്‍ വമ്പന്‍ ഫീച്ചര്‍, ഇനി വലിയ സിനിമകളും പങ്കിടാം



വലിയ ഫയലുകള്‍ എന്നുവച്ചാല്‍ ഒരു സിനിമ നേരിട്ട് ഷെയര്‍ ചെയ്യാനാകും. ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനുകളിലൊന്നായ വാട്ട്സ്ആപ്പ് (Whatsapp ) അതിന്റെ ഉപയോക്താക്കള്‍ക്ക് മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. കാലാകാലങ്ങളില്‍ അപ്ഡേറ്റുകള്‍ (WhatsApp update) പുറത്തിറക്കി ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചറാണ് അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, ഇപ്പോള്‍ ഒരു ചെറിയ ടെസ്റ്റ് നടത്തുന്നു, അതില്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ആപ്പില്‍ 2ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ പങ്കിടാന്‍ കഴിയും. വാട്ട്സ്ആപ്പിന്റെ iOS ബീറ്റ പതിപ്പ് 22.7.0.76-ല്‍ നിലവില്‍ അര്‍ജന്റീനയില്‍ ഈ പരീക്ഷണം നടക്കുന്നുണ്ട്


ഈ അപ്ഡേറ്റിനൊപ്പം പുതിയ വാട്ട്സ്ആപ്പ് എന്താണ് കൊണ്ടുവരുന്നതെന്ന് ഇപ്പോള്‍ വിശദമായി പറയാം. ആപ്പില്‍ വലിയ ഫയലുകള്‍ എളുപ്പത്തില്‍ പങ്കിടാന്‍ നിങ്ങളെ അനുവദിക്കുന്ന ഒരു ഫീച്ചറില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തിക്കുന്നു. ഇതുവരെ നിങ്ങള്‍ക്ക് 100 എംബി വരെയുള്ള ഫയലുകള്‍ മാത്രമേ പങ്കിടാന്‍ കഴിയുമായിരുന്നുള്ളൂ, ഇപ്പോള്‍ നിങ്ങള്‍ക്ക് 2ജിബി വരെയുള്ള ഫയലുകള്‍ സുഖമായി അയയ്ക്കാന്‍ കഴിയും. ടെലിഗ്രാമില്‍ നേരത്തെ തന്നെ ഈ ഫീച്ചര്‍ ഉണ്ടായിരുന്നു

100 എംബിയില്‍ കൂടുതലുള്ള ഫയലുകള്‍ ഒരേസമയം പങ്കിടാന്‍ അനുവദിക്കാത്തതിനാല്‍ ആളുകള്‍ ടെലിഗ്രാമിലേക്ക് മാറിയിരുന്നു. ഒരേസമയം വലിയ ഫയലുകള്‍ അയക്കാനുള്ള ഓപ്ഷന്‍ ലഭിക്കുന്ന ഒരു മെസേജിങ് ആപ്പ് കൂടിയാണ് ടെലിഗ്രാം. വാട്ട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റിന് ശേഷം, ഇപ്പോള്‍ ഈ ഫീച്ചറും ഈ പ്ലാറ്റ്ഫോമില്‍ വരും.


നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്നും എല്ലാ ഉപയോക്താക്കള്‍ക്കും ഇത് എപ്പോള്‍ എത്തിക്കുമെന്നതിനെക്കുറിച്ച് ഒന്നും പറയാനാകില്ലെന്നുമാണ് സൂചന. എന്തായാലും, വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ വന്‍ പ്രചാരം സൃഷ്ടിച്ചു കഴിഞ്ഞു. പുതിയ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയേ വഴിയുള്ളു

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad