Type Here to Get Search Results !

പി.എസ്.സിയുടെ പത്താംതലം പൊതു പ്രാഥമിക പരീക്ഷകൾ നാലുഘട്ടങ്ങളിലായി നടത്തും



തിരുവനന്തപുരം: പി.എസ്.സിയുടെ പത്താംതലം പൊതു പ്രാഥമിക പരീക്ഷകൾ നാലുഘട്ടങ്ങളിലായി നടത്തും. മേയ് 15, 28, ജൂൺ 11, 19 തീയതികളിലാണ് പരീക്ഷകൾ. പരീക്ഷാ തീയതി, ജില്ല എന്നിവയിൽ പിന്നീട് മാറ്റം അനുവദിക്കില്ല.


സംവരണം അനുസരിച്ച് അപേക്ഷിക്കാം


കാറ്റഗറി നമ്പർ 271/2020 പ്രകാരമുള്ള കേരള പബ്ലിക് സർവീസ് കമ്മിഷനിൽ അസിസ്റ്റന്റ് (തമിഴ് അറിയാവുന്നവർ) തസ്തികയുടെ വിജ്ഞാപനത്തിൽ സർക്കാർ ഉത്തരവ് പ്രകാരം ഭിന്നശേഷിക്കാർക്ക് അനുവദിച്ചിട്ടുള്ള 4 ശതമാനം സംവരണം നടപ്പാക്കാനായി 15ന് പ്രസിദ്ധീകരിച്ച അസാധാരണ ഗസറ്റിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വിജ്ഞാപനപ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസരം 30 അർദ്ധരാത്രി വരെ.


അഭിമുഖം


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ)- ബ്ലഡ് ബാങ്ക് - എൻ.സി.എ.- എൽ.സി./എ.ഐ, എസ്.ഐ.യു.സി. നാടാർ (കാറ്റഗറി നമ്പർ 315/2021, 316/2021) തസ്തികയിലേക്ക് 25 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് മൂന്ന് ദിവസം മുൻപ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ :0471 2546438.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ബയോകെമിസ്ട്രി) - ഒന്നാം എൻ.സി.എ.- എസ്.ഐ.യു.സി. നാടാർ, രണ്ടാം എൻ.സി.എ. - ഒ.ബി.സി. (കാറ്റഗറി നമ്പർ 150/2021, 153/2021) തസ്തികയിലേക്ക് 25 ന് രാവിലെ 9.30 നും അസിസ്റ്റന്റ് പ്രൊഫസർ (ഫാർമക്കോളജി) - രണ്ടാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 226/2021) തസ്തികയിലേക്ക് രാവിലെ 10 നും അസിസ്റ്റന്റ് പ്രൊഫസർ (ബയോകെമിസ്ട്രി) - ഒന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 149/2021), അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് സർജറി) - ഒന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 229/2021) തസ്തികകളിലേക്ക് രാവിലെ 10.30 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 എ വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546448.

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ജിയോളജി) - രണ്ടാം എൻ.സി.എ. - എസ്.സി.സി.സി. (കാറ്റഗറി നമ്പർ 414/2021) തസ്തികയിലേക്ക് 25 ന് ഉച്ചയ്ക്ക് 12.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 ബി വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546324.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad