Type Here to Get Search Results !

യുക്രൈനിൽ മറ്റൊരു ഇന്ത്യൻ വിദ്യാർഥി മരിച്ചു; രണ്ട് ദിവസത്തിനുള്ളിൽ രണ്ടാമത്തെ മരണം..


▪️കീവ്: യുക്രൈനിൽ രണ്ടാമത്തെ ഇൻഡ്യൻ വിദ്യാർഥി മരിച്ചു. പഞ്ചാബിലെ ബർണാലയിൽ നിന്നുള്ള ചന്ദൻ ജിൻഡാൽ (22) ആണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. വിനിറ്റ്സിയ നാഷനൽ പൈറോഗോവ് മെമോറിയൽ മെഡികൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്. പക്ഷാഘാതത്തെ തുടർന്നാണ് മരണമെന്നാണ് റിപോർട്. 


വിദ്യാർഥിയെ പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് വിനിറ്റ്സിയ (കൈവ് സ്ട്രീറ്റ് 68) എമർജൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച പുലർചെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് പിതാവ് ഇൻഡ്യൻ സർകാരിനോട് ആവശ്യപ്പെട്ടു. 


ഒരു ദിവസം മുമ്ബ് ഖാർകിവിൽ ഷെൽ ആക്രമണത്തിൽ മരിച്ച കർണാടകയിൽ നിന്നുള്ള വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും കേന്ദ്രം നടത്തുന്നുണ്ട്.

___________________________________

*🪀 ᴏɴʟɪɴᴇ ᴇᴅᴋ ɴᴇᴡs™* | 02 MAR 2022

https://chat.whatsapp.com/CngxDtbwqaf0iFlnQah2GU

🔸 ᴊᴏɪɴ ᴛᴏ ɢᴇᴛ ʟɪᴠᴇ ɴᴇᴡs ϙᴜɪᴄᴋʟʏ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad