Type Here to Get Search Results !

യുക്രൈന് ആയുധം നല്‍കുന്നു: നാറ്റോയുമായി യുദ്ധത്തിന് മടിക്കില്ലെന്ന മുന്നറിയിപ്പുമായി റഷ്യ



യുക്രൈന് ആയുധങ്ങള്‍ കൈമാറുന്നത് തുടരുന്ന സാഹചര്യത്തില്‍, നാറ്റോ സഖ്യവുമായി ഹിതകരമല്ലാത്തതൊന്നും ഉണ്ടാകില്ലെന്ന്

ഉറപ്പു പറയാനാകില്ലെന്ന് റഷ്യ. റഷ്യന്‍ ഉപവിദേശകാര്യ മന്ത്രി അലക്‌സാണ്ടര്‍ ഗ്രുഷ്‌കോയാണ് ഇത്തരത്തില്‍ നാറ്റോയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.


ആ ആയുധ വിതരണ പരിപാടികള്‍ സംബന്ധിച്ച് ഞങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാം വളരെ അപകടകരമാണ്. നാറ്റോയുമായി സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പില്ല'- അലക്‌സാണ്ടര്‍ ഗ്രുഷ്‌കോ പറഞ്ഞു.


യുക്രൈനും റഷ്യയും തമ്മിലുള്ള പ്രശ്‌നത്തില്‍ സൈനികപരമായി നേരിട്ട് നാറ്റോ ഇടപെടാത്തത് അവരില്‍ കുറച്ച് വിവേകം അവശേഷിക്കുന്നു എന്നതു കൊണ്ടാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാറ്റോയും റഷ്യയും തമ്മില്‍ ഒരു സംഘര്‍ഷത്തിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നിലവിലെ സംഭവങ്ങള്‍ 'അനാവശ്യമായ രീതിയില്‍ വര്‍ദ്ധിപ്പിക്കപ്പെടില്ല' എന്നതിന് യാതൊരു ഉറപ്പുമില്ലെന്നും റഷ്യ അറിയിച്ചു.


യുക്രൈന്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെടാനോ അവിടേക്ക് സൈന്യത്തെ അയക്കാനോ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചൊവ്വാഴ്ച നാറ്റോ സെക്രട്ടറി ജനറല്‍ പറഞ്ഞിരുന്നു. അതേ സമയം യുക്രൈന് നാറ്റോ സഖ്യരാജ്യങ്ങള്‍ ആയുധങ്ങള്‍ കൈമാറികൊണ്ടിരിക്കുകയാണെന്ന് റഷ്യ ആരോപിക്കുന്നത്. യുക്രൈന്‍ തങ്ങളുടെ രാജ്യത്തിനെതിരെ ആയുധങ്ങള്‍ പ്രയോഗിച്ചാല്‍ വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് അതിന്റെ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad