Type Here to Get Search Results !

കേരളത്തില്‍ പണിമുടക്ക് പൂര്‍ണം.കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല.കട കമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കുന്നില്ല



*⭕️കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞു കിടക്കുകയാണ്.*


*⭕️ട്രെയിനുകളില്‍ വന്നിറങ്ങിയവര്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയാണ്.* 


*⭕️കഞ്ചിക്കോട് കിൻഫ്രപാർക്കിൽ ജോലിക്കെത്തിയ തൊഴിലാളികളെ തിരിച്ചയക്കുകയാണെന്ന് പരാതി.*


*⭕️സി.ഐ.ടി.യു പ്രവർത്തകരാണ് തൊഴിലാളികളെ തിരിച്ചയക്കുന്നത്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.*


തിരുവനന്തപുരത്ത് മെഡിക്കൽ കോളജിലേക്ക് പോകേണ്ടവർക്ക് പൊലീസ് പ്രത്യേക സൗകര്യമൊരുക്കി. പൊലീസ് വാഹനത്തിലാണ് ആര്‍സിസിയിലേക്കും മെഡിക്കൽ കോളജിലേക്കും വിമാന താവളങ്ങളിലേക്കുമുള്ള സർവീസ്. മെഡിക്കൽ കോളജുകളിലേക്ക് മാത്രമേ കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നുള്ളൂ. മറ്റ് സ്ഥലങ്ങളിലേക്ക് നിലവിൽ കെഎസ്ആര്‍ടിസി സർവീസ് നടത്തുന്നില്ല.


ആശുപത്രി, മരുന്ന് കടകൾ, പാൽ, പത്രം, ഫയർ ആൻഡ് റെസ്ക്യൂ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റെയിൽവേ മേഖല പണിമുടക്കുന്നില്ലെങ്കിലും ജനങ്ങൾ ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad