Type Here to Get Search Results !

ആഗോളതലത്തിൽ 75 കോടി കടന്ന് മമ്മൂട്ടി ചിത്രം 'ഭീഷ്മപർവ്വം'



ആഗോളതലത്തിൽ 75 കോടി കടന്ന് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്‌ത ചിത്രം 'ഭീഷ്മപർവ്വം'. കേരളത്തിൽ നിന്ന് മാത്രം ചിത്രം 40 കോടിയിലധികം കളക്ഷൻ നേടിയിരിക്കുകയാണ്. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് സിനിമയുടെ ഈ നേട്ടം. തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എൽ എം ആണ് കണക്കുകൾ പുറത്തുവിട്ടത്.മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ അറിയിച്ചുകൊണ്ടുള്ള ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ട്വിറ്ററില്‍ പങ്കുവച്ച 'ഫ്രൈ ഡേ മാറ്റിനി'യുടെ റിപ്പോര്‍ട്ടില്‍ 3.676 കോടി രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ നിന്നും നേടിയത്. 1,179 ഷോകള്‍ ട്രാക്ക് ചെയ്തതില്‍ നിന്നാണ് ഈ കണക്ക്. 2,57,332 പേര്‍ ഭീഷ്മപര്‍വ്വം കണ്ടതായും റിപ്പോര്‍ട്ടുണ്ട്. ഫ്രൈഡേ മാറ്റിനിയുടെ ട്രാക്കിംഗിലെ എക്കാലത്തെയും മികച്ച കണക്കുകളാണ് ഒരൊറ്റ ദിവസത്തിനുള്ളില്‍ ഭീഷ്മപര്‍വ്വം നേടികൊടുത്തതെന്നും ട്വീറ്റില്‍ പറയുന്നു.1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.

അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്,, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad