Type Here to Get Search Results !

ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വര്‍ധിക്കും.കാറിന് 2000 മുതൽ 7000 വരെ കൂടും


തിരുവനന്തപുരം: ഏപ്രിൽ മുതൽ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം വർദ്ധിക്കും. സ്വകാര്യ കാറുകൾക്ക് കുറഞ്ഞത് രണ്ടായിരത്തിലേറെ രൂപയുടെ വർദ്ധന വരും. ഇരു ചക്രവാഹനങ്ങളുടെ പ്രീമിയം കുറഞ്ഞത് ആയിരത്തിമുന്നൂറ് രൂപയെങ്കിലും വർദ്ധിക്കും.ഇലക്ട്രിക് വാഹനങ്ങൾക്ക് 15 ശതമാനം കിഴിവ് കഴിച്ചുള്ള തുകയാണ് ശുപാർശ ചെയ്തത്.


ഗതാഗത മന്ത്രാലയവുമായി ചർച്ചചെയ്ത് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിട്ടി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് ഇത്രയും വർദ്ധന ശുപാർശ ചെയ്തത്. രണ്ടുവർഷത്തിനുശേഷമാണ് പ്രീമിയം പുതുക്കുന്നത്.


കൊവിഡിനെതുടർന്ന് ഏറെക്കാലം അടച്ചിട്ടതിനാൽ മോട്ടോർ വാഹന വിഭാഗത്തിലെ ക്ലെയിമിൽ കാര്യമായ ഇടിവുണ്ടായിരുന്നു. അതേസമയം, ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമിൽ വൻവർദ്ധനയുണ്ടായി.


പ്രീമിയം വർദ്ധനവ്


🚗സ്വകാര്യ കാർ


2,094 രൂപ:1000 സി.സിവരെ

3,416 രൂപ:1,500 സി.സിവരെ

7,897 രൂപ:1,500 സി.സിക്കുമുകളിൽ


🏍️ഇരുചക്രവാഹനം


1,366 രൂപ:150- 350 സി.സി


2,804 രൂപ:350 സി.സിക്ക് മുകളിൽ


🚚വാണിജ്യ വാഹനം


16,049 - 44,242 രൂപവരെ


🛵ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക്*


457 - 2,383 രൂപവരെ:


🚙സ്വകാര്യ ഇലക്ട്രിക് കാറുകൾക്ക്

1,780 - 6,712 രൂപവരെ



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad