Type Here to Get Search Results !

പ്രമേയം പിന്തുണച്ച് 141 രാജ്യങ്ങള്‍; ഇന്ത്യയും ചൈനയു ഉള്‍പെടെ 35 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്,ലോകം റഷ്യക്കെതിരെന്ന് തെളിഞ്ഞെന്ന് ബൈഡന്‍



യു.എന്‍ പൊതുസഭയിലെ പ്രമേയത്തോടെ ലോകം റഷ്യക്കെതിരാണെന്ന് തെളിഞ്ഞെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബെഡന്‍. റഷ്യ പിന്‍മാറണമെന്ന പ്രമേയത്തെ 141 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ ഇന്ത്യയുള്‍പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതിനിടെ രാജ്യാന്തര ക്രിമിനല്‍ കോടതി റഷ്യക്കെതിരെ അന്വേഷണം തുടങ്ങി.


യു.എന്‍ പൊതുസഭ പ്രമേയം അംഗീകരിക്കാന്‍ റഷ്യയ്ക്ക് നിയമബാധ്യതയില്ലെങ്കിലും ലോകത്തിന്റെ വികാരമാണ് വ്യക്തമായത്. 193 അംഗങ്ങളില്‍ 141 രാജ്യങ്ങള്‍ പൊതുസഭയുടെ അടിയന്തരയോഗത്തില്‍ അവതരിപ്പിച്ചപ്രമേയത്തെ അനുകൂലിച്ച് - ഇടുക്കി ലൈവ് - വോട്ടുചെയ്തു. റഷ്യന്‍ സേനാപിന്‍മാറ്റം ആവശ്യപ്പെട്ട പ്രമേയത്തില്‍ യുക്രെയ്ന്റെ പരമാധികാരവും സ്വാതന്ത്യവും അതിര്‍ത്തിയും സംരക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രമേയം റഷ്യക്കെതിരായ ലോകവികാരം വ്യക്തമാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രതികരിച്ചു. റഷ്യ, സിറിയ, എറിത്രിയ, ബെലാറൂസ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തത്.


ഇന്ത്യയും ചൈനയു ഉള്‍പെടെ 35 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്, രക്ഷാസമിതിയിലും ഇന്ത്യ നിഷ്പക്ഷ നിലപാടെടുത്തിരുന്നു. റഷ്യയ്ക്കെതിരെ കൂട്ടായ നിലപാടെടുക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ ശ്രമം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. റഷ്യ യുദ്ധക്കുറ്റം െചയ്െതെന്ന യുക്രെയ്ന്‍റെ പരാതിയിലാണ് ഹേഗിലെ രാജ്യാന്തരക്കോടതിയുടെ അന്വേഷണം, യുക്രെയ്നു പുറമെ 38 രാജ്യങ്ങളും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യാന്തര നീതിന്യാക്കോടതിയില്‍ അംഗമല്ലാത്ത റഷ്യ നീക്കത്തെ തളളിക്കളഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad