Type Here to Get Search Results !

ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം


ഇന്ത്യയിലെ കോളനി ഭരണത്തിനെതിരെ ധീരദേശാഭിമാനികൾ നടത്തിയ സമരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം. 1800 കളുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ ആരംഭം കാണാം.ബ്രിട്ടൻ, ഫ്രാൻസ്,പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനി ഭരണത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ സമരങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സാമ്രാജ്യ വ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്. 1857ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതൽക്കാണ് ഇന്ത്യയിൽ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് എത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഗാന്ധിജി നേതൃത്വം നൽകിയ കിറ്റ് ഇന്ത്യ പ്രസ്ഥാനവും രണ്ടാം ലോകമഹായുദ്ധ കാലത്ത് സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ INA തുടങ്ങിയ പ്രസ്ഥാനങ്ങളും അവയുടെ ഉന്നതിയിലെത്തി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ മുംബൈ ലഹള, ഐഎൻഎയുടെ റെഡ് ഫോർട്ട് വിചാരണ തുടങ്ങിയ സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിന് ആക്കം കൂട്ടി.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു. 1950 ജനുവരി 26 വരെ ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരു ഡോമീനിയൻ ആയി തുടർന്നു. 1950 ജനുവരി 26-നു ഇന്ത്യൻ ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യസമരം ലോകത്തിൻറെ പലഭാഗങ്ങളിലും ഇത്തരം പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായി. ഇവയിൽ പലതും ബ്രിട്ടീഷ് സാമ്രാജ്യം ലോകമെമ്പാടും തകരുന്നതിനും ബ്രിട്ടീഷ് സാമ്രാജ്യത്തിനു പകരം കോമൺവെൽത്ത് ഓഫ് നേഷൻസ് നിലവിൽ വരുന്നതിനും കാരണമായി. ഗാന്ധിജിയുടെ അഹിംസാ മാർഗ്ഗത്തിലുള്ള പ്രതിരോധം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ നയിച്ച അമേരിക്കൻ സിവിൽ റൈറ്റ്സ് പ്രസ്ഥാനത്തിനും പ്രേരകമായി .മ്യാൻമർ ലെ ജനാധിപത്യത്തിനു വേണ്ടി ഓങ്ങ് സാൻ സൂചി നയിച്ച പോരാട്ടം വർണവിവേചനത്തിനെതിരെ സൗത്ത് ആഫ്രിക്കയിൽ നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ നടന്ന സമരം എന്നിവക്കും അഹിംസാ സിദ്ധാന്തം പ്രേരണമായി. എങ്കിലും എല്ലാ നേതാക്കളും ഇവയെ ശക്തമായി പിന്തുടർന്നില്ല.1857 ലെ യുദ്ധത്തിൽ റോബർട്ട് ക്ലൈവ് നയിച്ച ബ്രിട്ടീഷ് സൈന്യം ബംഗാൾ നവാബിനെ പരാജയപ്പെടുത്തി.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ശക്തമാക്കുന്നതിന് ഈ യുദ്ധം കാരണമായി. പുതുതായി പിടിച്ചടക്കിയ പ്രവിശ്യകളുടെ ഭരണത്തിനായി ബ്രിട്ടീഷ് നിയമസഭ പല നിയമങ്ങളും നിർമ്മിച്ചു. 1773 ൽ ബ്രിട്ടീഷ് പാർലമെൻറിൽ സൃഷ്ടിച്ച റെഗുലേറ്റിംഗ് ആക്റ്റ് 1784 ലെ ഇന്ത്യ ആക്റ്റ് 1813 ചാർട്ടർ ആക്റ്റ് എന്നിവയെല്ലാം ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനു സഹായിച്ചു.ബ്രിട്ടീഷ് ഭരണത്തിന്റെ ആധുനികവൽക്കരണം ഇന്ത്യൻ സമൂഹത്തെ സ്വാധീനിച്ചു എങ്കിലും ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് വർദ്ധിച്ചുവന്നു.മോസ്കുകളിൽ അവിവാഹിത പുരുഷന്മാരുടെ പാർട്ടികൾ സംഘടിപ്പിക്കുക താജ്മഹലിന്റെ മട്ടുപ്പാവിൽ റെജിമെൻറ്ൽ ബാന്റുകൾക്ക് അനുസരിച്ച് ന്രത്തം ചെയ്യുക തിരക്ക് കുറഞ്ഞ തെരുവിൽ ജനങ്ങളെ ചാട്ട വാറിനടിച്ച് തങ്ങൾക്ക് സഞ്ചരിക്കാൻ വഴി ഉണ്ടാക്കുക ശിപായികളെ നിന്ദിക്കുക തുടങ്ങിയ പ്രവർത്തികൾ ഇതിനുദാഹരണമാണ്. പഞ്ചാബ് 1849 ൽ പിടിച്ചടക്കിയതിനു പിന്നാലെ പല ശിപായി ലഹളകളും പൊട്ടിപ്പുറപ്പെട്ടു. ഇവയെല്ലാം ബ്രിട്ടീഷുകാർ അടിച്ചമർത്തി. 1857 ന് മുൻപ് ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശ ഭരണത്തിനെതിരായി പ്രാദേശിക മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇവയൊന്നും തന്നെ സംഘടിത സ്വഭാവമുള്ള യായിരുന്നില്ല. മുന്നേറ്റങ്ങളെ വിദേശ ഭരണാധികാരികൾ എളുപ്പത്തിൽ അടിച്ചമർത്തി. ബ്രിട്ടീഷ് ഭരണത്തിനെതിരായി 1857-58 കളിൽ മധ്യേന്ത്യയിലും ഉത്തരേന്ത്യയിലും ഉണ്ടായ ലഹളയാണ് 1857-ലെ ഇന്ത്യൻ ലഹള .യുദ്ധം വടക്കേ ഇന്ത്യയിലെമ്പാടും വ്യാപിച്ചു. മീററ്റ്,ജാൻസി, കൻപൂർ, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിൽ ലഹള പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷുകാർ പ്രതികരിച്ചത് താമസിച്ചായിരുന്നു . പക്ഷേ ഈ സായുധ സമരത്തെ ബ്രിട്ടീഷുകാർ ശക്തമായി നേരിട്ടു. ബ്രിട്ടീഷുകാർ ദില്ലി പിടിച്ചെടുത്തു.അവസാനത്തെ പ്രധാന യുദ്ധം നടന്നത് 1858 ൽ ജൂൺ 20ന് ആയിരുന്നു.ഈ യുദ്ധത്തിലാണ് റാണി ലക്ഷ്മീ ബായി കൊല്ലപ്പെട്ടത്. 1859 വരെ ഒറ്റപ്പെട്ട പോരാട്ടങ്ങൾ നടന്നു. എങ്കിലും ഒടുവിൽ വിപ്ലവകാരികളെ ബ്രിട്ടീഷ് സൈന്യം അടിച്ചമർത്തി.

ഈ യുദ്ധത്തിലെ പ്രധാന നേതാക്കൾ അഹമ്മദുള്ള നാനാ സാഹിബ് അദ്ദേഹത്തിന്റെ സാഗയികളും താന്തിയാ തോപ്പി അസീമുള്ള ഖാൻ ജാൻസി റാണി ബീഹാറിലെ ജഗതീശ് പൂരിലെ രജപുത്ര നേതാവ്,മുകൾ ചക്രവർത്തി ബഹദൂർ ഷാ എന്നിവരായിരുന്നു. 1857-ലെ യുദ്ധം ആധുനിക ഇന്ത്യയുടെ ചരിത്രം പ്രധാന നായിക കല്ലായിരുന്നു.


ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ബ്രിട്ടീഷ് കാർ നിർത്തലാക്കി. ഇതിന് പകരം രാജഭരണത്തിന് കീഴിൽ നേരിട്ടുള്ള ഭരണം തുടങ്ങി. ബ്രിട്ടീഷ് രാജാവ്‌ ന്റെ പ്രതിനിധി ആയി ഇന്ത്യയിൽ ഒരു വൈസ്രോയിയെ നിയമിച്ചു. വെടിക്കോപ്പുകൾ കൈകാര്യം ചെയ്യാനുള്ള അനുമതി ബ്രിട്ടീഷ് സൈനികർക്ക് മാത്രമാക്കി. ബഹദൂർ ഷായെ ബർമയിലെ റംഗൂൻ ലേക്ക് നാടുകടത്തി. മുഗൾ രാജവംശത്തിനു അന്ത്യം കുറിച്ചുകൊണ്ട് ബഹദൂർ ഷാ ബർമ്മയിൽ വെച്ച് 1862 അന്തരിച്ചു.ബ്രിട്ടീഷ് സിവിൽ സർവീസിൽ നിന്നും വിരമിച്ച AO ഹ്യുമിന്റെ നിർദ്ദേശത്തിൽ 1885 ൽ 72 ഇന്ത്യൻ പ്രതിനിധികൾ ബോംബെയിൽ ഒത്തുചേർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപവത്കരിച്ചു. ഇന്ത്യൻ സമൂഹത്തിൽ പരിവർത്തനങ്ങൾ കൊണ്ടുവരുന്നതിൽ സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച ആര്യസമാജം മറ്റുള്ളവരോടൊപ്പം രാജാറാം മോഹൻറോയ് ആരംഭിച്ച ബ്രഹ്മസമാജം തുടങ്ങിയ സാമൂഹിക മത സംഘടനകളുടെ പങ്ക് പ്രകടമായിരുന്നു. മതപരമായി പരിവർത്തനങ്ങളുടെ യും സാമൂഹിക അഭിമാനത്തിന്റെയും ഉത്തേജകം ഒരു പൂർണ്ണ രാഷ്ട്രത്തിനു വേണ്ടിയുള്ള പൊതുജന മുന്നേറ്റത്തിനു അടിത്തറ പാകി .

സ്വാമി വിവേകാനന്ദൻ രാമകൃഷ്ണ പരമഹംസൻ ശ്രീ അരബിന്ദോ സുബ്രമണ്യ ഭാരതി ഭംഗി ചന്ദ്ര ചാറ്റർജി സർ സയ്യിദ് അഹമ്മദ് ഖാൻ രവീന്ദ്രനാഥ ടാഗോർ ദാദ ഭായ് നവറോജി തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആഗ്രഹം ഇന്ത്യക്കാരനിൽ ശക്തമാക്കി.

സ്വരാജ് എന്ന ആവശ്യം ആദ്യമായി മുന്നോട്ടു വെച്ച ആദ്യ ഇന്ത്യൻ ദേശീയ നേതാവായിരുന്നു ബാലഗംഗാധരതിലകൻ. അദ്ദേഹത്തിന്റെ പ്രശസ്ത വചനമായ സ്വരാജ് എൻറെ ജന്മാവകാശമാണ് ഞാനത് നേടും എന്നത് ഇന്ത്യക്കാർക്ക് പ്രചോദനമായി.

തിലകന്റെ അറസ്റ്റ് ഓടെ ഇന്ത്യൻ ആക്രമണത്തിനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. 1906 ൽ ഓൾ ഇന്ത്യ മുസ്ലിം ലീഗ് സ്ഥാപിച്ചു. 1905-ലെ വൈസ്രോയിയും ഗവർണർ ജനറലായിരുന്ന കൈസൻ പ്രബു ഭരണപരമായ കാര്യക്ഷമതക്ക് വേണ്ടി ജനസാന്ദ്രതഏറിയ ബംഗാൾ വിഭജനത്തിന് ഉത്തരവിട്ടു ..

സർക്കാർ ഇന്ത്യൻ ജനതയുടെ അഭിപ്രായം കണക്കിലെടുത്തില്ല എന്ന് മാത്രമല്ല ഈ നടപടി ബ്രിട്ടീഷ് സർക്കാരിന്റെ വിഭജിച്ച് ഭരിക്കുക എന്ന തന്ത്രത്തിന്റെ പ്രതിഫലനമായും കാണപ്പെട്ടു.

തെരുവുകളിൽ വ്യാപകമായ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മറ്റൊരു വിശ്വാസം വളർത്തുന്ന നടപടി എന്ന നിലയിൽ 1911 ൽ ഇന്ത്യ സന്ദർശിച്ച ബ്രിടീഷ് രാജാവും ചക്രവർത്തിയും ആയ ജോർജ്ജ് അഞ്ചാമൻ ഒരു ദർബാർ നടത്തി. ഈ ദർബാറിൽ വെച്ച് അദ്ദേഹം ബംഗാളിനെ വിഭജിച്ച നീക്കം പിൻവലിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ദില്ലിയിലേക്ക് തെക്കായി നിർമ്മിക്കാൻ ഉദ്ദേശം ഉള്ള നഗരത്തിലേക്ക് മാറ്റും എന്നും അറിയിച്ചു. ഈ നഗരം പിന്നീട് ന്യൂഡൽഹി എന്ന് അറിയപ്പെട്ടു. എങ്കിലും 1912 ഡിസംബർ 23-നു നടന്ന തലസ്ഥാനമാക്കൽ ചടങ്ങ് അന്നത്തെ വൈസ്രോയ് യുടെ വധ ശ്രമത്തിനു വേദിയായി.ഈ വധശ്രമം പിൽക്കാലത്ത് ഡൽഹി ലാഹോർ ഗൂഢാലോചന എന്ന് അറിയപ്പെട്ടു.

ഇന്ത്യൻ ഭടന്മാർ ബ്രിട്ടീഷ് ഭരണത്തെ പരാജയപ്പെടുത്താൻ ആയി ഇന്ത്യയിലേക്ക് ആയുധങ്ങൾ ഒളിച്ചു കടത്തി യുദ്ധത്തിനു മുൻപുള്ള ദേശീയ പ്രസ്ഥാനം യുദ്ധശേഷം പുനരുജ്ജീവമായി .

കോൺഗ്രസിലെ മിതവാദി തീവ്രവാദി സംഘങ്ങൾ തങ്ങളുടെ അനൈക്യങ്ങൾ മറന്ന് ഐക്യ മുന്നണി ആയി മാറി. 1916 ൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ലക്നൗ ഉടമ്പടി എന്ന പേരിൽ താൽക്കാലികമായി ഒരു സഖ്യമുണ്ടാക്കി. ഇരുപതോളം വർഷം ഇന്ത്യയ്ക്കു പുറത്തായിരുന്ന ഗാന്ധിയ്ക്ക് ഇന്ത്യൻ രാഷ്ട്രീയം അപരിചിതമായിരുന്നു. ഇന്ത്യയിലെത്തിയ ഗാന്ധി ഒരു രാഷ്ട്രത്തിനു വേണ്ടിയല്ല മറിച്ച് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ട ഒരു ഏകീകൃതമായ ഭൂവിഭാഗത്തിന് വേണ്ടിയാണ് ശബ്ദമുയർത്തിയത്.ഇന്ത്യൻ നേതാവും കോൺഗ്രസിലെ തലമുതിർന്ന കോൺഗ്രസിലെ തലമുതിർന്ന നേതാവുമായ ഗോപാല കൃഷ്ണ ഗോഖലെ ഗാന്ധിയുടെ വഴികാട്ടിയായി. പഞ്ചാബിൽ റൗളറ്റ് ആക്ട് ന് എതിരേയുള്ള പ്രതിഷേധങ്ങളിൽ ഗാന്ധിജി സത്യാഗ്രഹ സമരമാർഗ്ഗം ഉപയോഗിച്ചപ്പോൾ ലക്ഷക്കണക്കിനു സാധാരണക്കാരെ ആകർഷിക്കാനുള്ള ഗാന്ധിയുടെ കഴിവ് പരക്കെ ബോധ്യമായി.

ഈ നിയമത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ 1919 ഏപ്രിൽ 13-നു പഞ്ചാബിലെ അമൃത്സറിൽ നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു.ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതികളും ബഹിഷ്കരിക്കുവാനും സർക്കാർ ഉദ്യോഗങ്ങളിൽ നിന്നും രാജിവെക്കും നികുതി നൽകുന്നത് നിർത്തുവാനും ബ്രിട്ടീഷ് പട്ടങ്ങളും പദവികളും ഉപേക്ഷിക്കാനും നിസ്സഹകരണ പ്രസ്ഥാനം ജനങ്ങളോട് ആഹ്വാനം ചെയ്തു.

1922 ഗാന്ധി ആറു വർഷത്തേക്ക് ജയിലിലടക്കപ്പെട്ടു. എങ്കിലും രണ്ടു വർഷത്തെ ജയിൽവാസത്തിനുശേഷം ഗാന്ധിയെ മോചിപ്പിച്ചു. ജയിൽമോചിതനായതിന് പിന്നാലെ അഹ്മദാബാദിൽ സബർമതി നദിയുടെ കരയിൽ ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചു.

കോൺഗ്രസ് പാർട്ടിയിൽ ഒരു പുതിയ തലമുറ നേതാക്കളുടെ ഉദയത്തിനു ഈ കാലഘട്ടം സാക്ഷ്യംവഹിച്ചു. സി രാജഗോപാലാചാരി, ജവഹർലാൽ നെഹ്റു, വല്ലഭായി പട്ടേൽ, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവർ ഈ കാലഘട്ടത്തിൽ കോൺഗ്രസ്ൽ എത്തി.ഇവർ ഗാന്ധിയൻ മൂല്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയോ അതിൽ നിന്നും വിട്ടുമാറി സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുകയോ ചെയ്തു.സൈമൻ കമ്മീഷൻ നിർദ്ദേശങ്ങൾ നിരാകരിച്ചതിനു ശേഷം 1928 മെയ് മാസത്തിൽ ബോംബെയിൽ സകല രാഷ്ട്രീയ പാർട്ടികളുടെയും ഒരു സമ്മേളനം നടന്നു. ജനങ്ങൾക്കിടയിൽ പ്രതിരോധം വളർത്തുകയായിരുന്നു ഈ സമ്മേളനത്തിന്റെ ഉദ്ദേശം. ഇന്ത്യക്ക് ഒരു ഭരണഘടന നിര്മിക്കാനായി മോത്തിലാൽ നെഹ്റു വിന്റെ നേതൃത്വത്തിൽ ഒരു ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപവൽക്കരിച്ചു..

ജവഹർലാൽ നെഹ്റുവിൻറെ അധ്യക്ഷതയിൽ ചേർന്ന ചരിത്രപ്രധാനമായ ലാഹോർ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന പ്രമേയം അംഗീകരിച്ചു. 1930 ജനുവരി 26 ന് പൂർണ്ണസ്വരാജ് ദിവസമായി ഇന്ത്യയിലെമ്പാടും ആചരിക്കണമെന്ന് തീരുമാനിച്ചു. ഇതിന്റെ ഓർമക്കാണ് 1949 നവംബർ 26 ന് റിപ്പബ്ലിക് ആവേണ്ട ഇന്ത്യയെ 1950 ജനുവരി യിൽ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചത്..

നാനാ തുറകളിൽ നിന്നുമുള്ള പല ഇന്ത്യൻ രാഷ്ട്രീയ സംഘടനകളും ഇന്ത്യൻ വിപ്ലവകാരികളും ഈ ദിവസം അഭിമാനത്തോടെ ആചരിക്കുവാൻ ഒന്നിച്ചു. 1930 മാർച്ച് 12-നും ഏപ്രിൽ ആറിനും ഇടയിൽ നടന്ന ദണ്ഡി യാത്ര അഥവാ ഉപ്പു സത്യാഗ്രഹം ബ്രിട്ടീഷ് കാർ ഉപ്പിൻ മേൽ ഏർപ്പെടുത്തിയ നികുതിയിൽ പ്രതിഷേധമായി. ഗാന്ധിയും ആയിരക്കണക്കിനു അനുയായികളും കടൽ വെള്ളത്തിൽനിന്നും ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു .ഏപ്രിൽ 1930 ൽ കൽക്കത്ത യിൽ പോലീസും ജനക്കൂട്ടവും തമ്മിൽ രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകൾ നടന്നു.

നിസ്സഹകരണപ്രസ്ഥാന കാലത്ത് ഒരു ലക്ഷത്തോളം ജനങ്ങൾ ജയിലിലടയ്ക്കപ്പെട്ടു. ഗാന്ധിജി ജയിലിൽ കടക്കവേ ലണ്ടനിൽ 1930 നവംബറിൽ ആദ്യത്തെ വട്ടമേശ സമ്മേളനം നടന്നു .1931 മാർച്ച് ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവച്ചു.സർക്കാർ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാം എന്നു സമ്മതിച്ചു. എങ്കിലും ചില പ്രധാന വിപ്ലവകാരികളെ വിട്ടയച്ചില്ല.ഭഗത് സിങിന്റെയും 2 സഹ വിപ്ലവകാരികളുടെയും വധശിക്ഷ പിൻവലിച്ചില്ല.

ഇന്ത്യയുടെ സ്വാതന്ത്ര്യ ശ്രമങ്ങൾക്ക് അന്ത്യം കുറിക്കുന്ന രണ്ട് പ്രക്ഷോഭങ്ങൾ ഉദിച്ചു. ഇതിൽ ആദ്യത്തേത് നേതാജി സുഭാഷ് ചന്ദ്ര ബോസ് നയിച്ച ആസാദ് ഹിന്ദ് പ്രസ്ഥാനം രണ്ടാം ലോക യുദ്ധത്തിന്റെ ആരംഭത്തിൽ ആയിരുന്നു.ബ്രിട്ടീഷ് കാരെ പരാജയപ്പെടുത്താൻ അച്ചുതണ്ട് ശക്തികളുടെ സഹായം നേതാജി തേടി. രണ്ടാമത്തെ മുന്നേറ്റം 1942 ൽ ഗാന്ധി നയിച്ച ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആയിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സർക്കാർ സുഭാഷ് ചന്ദ്ര ബോസിനെ കൽക്കട്ടയിൽ 1940 ൽ വീട്ടുതടങ്കലിലാക്കി. എങ്കിലും രണ്ടാം ലോകമഹായുദ്ധം ഏഷ്യയിലും യൂറോപ്പിലും അതിൻറെ ഏറ്റവും രക്തരൂക്ഷിതമായ ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയത്ത് സുഭാഷ് ചന്ദ്രബോസ് തടവിൽ നിന്നും രക്ഷപെട്ടു.അഫ്ഗാനിസ്ഥാനിലൂടെ അദ്ദേഹം ജർമനിയിലെത്തി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തോട് പോരാടാൻ അച്ചുതണ്ട് ശക്തികളുടെ സഹായം അഭ്യർത്ഥിച്ചു. സഖ്യകക്ഷികളുടെ യുദ്ധ ശ്രമങ്ങൾ ബന്ധിയാക്കി കൊണ്ട് ബ്രിട്ടീഷ് സർക്കാരിന്റെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൻറെ ലക്ഷ്യം. ഉറച്ചതും എന്നാൽ അക്രമ രഹിതവുമായി ചെറുത്തുനിൽക്കാനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഗാന്ധി ഓഗസ്റ്റ് 9ന് ബോംബെയിലെ ഗവാലിയ മൈതാനത്ത് നടത്തിയ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു.

1947 ജൂൺ 3-നു ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആയ വൈസ്രോയി മൗണ്ട്ബാറ്റൺ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തെ മതേതര ഇന്ത്യ ആയും മുസ്ലീം പാകിസ്ഥാൻ ആയും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു .1947 ഓഗസ്റ്റ് 14-ന് പാകിസ്ഥാൻ ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആഗസ്റ്റ് 15 അർദ്ധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി. പ്രധാനമന്ത്രി നെഹ്രുവും ഉപ പ്രധാനമന്ത്രി സർദ്ദാർ വല്ലഭായ് പട്ടേലും മൗണ്ട് ബാറ്റനെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയി തുടരാൻ ക്ഷണിച്ചു.565 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കുന്ന ധൗത്യം പട്ടേൽ ഏറ്റെടുത്തു. ഭരണ ഘടന നിർമിക്കുന്ന ജോലി 1949 നവംബർ 26 ഓടെ അംബേദ്കർ ന്റെ നേതൃത്വത്തിൽ നിയമ നിർമാണ സഭ പൂർത്തിയാക്കി. 1950 ജനുവരി 26 ന് റിപ്പബ്ലിക് ഇന്ത്യ ഔദ്യോഗികമായി നിലവിൽവന്നു. നിയമ നിർമാണ സഭ ഡോക്ടർ രാജേന്ദ്ര പ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. പിന്നാലെ സ്വതന്ത്ര പരമാധികാര ഇന്ത്യ മറ്റ് രണ്ട് ഭൂഭാഗങ്ങളേയും രാഷ്ട്രത്തോടു കൂട്ടിച്ചേർത്തു. പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും 1961 ഗോവയും 1954 ഫ്രഞ്ച് അധീനതയിൽ നിന്നും പോണ്ടിച്ചേരിയും. 1958 ൽ ഇന്ത്യയിൽ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നു .62% സമ്മതിദാനം ഈ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തി ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad