Type Here to Get Search Results !

ബോട്ട് ദുരന്തം; കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി; തിരച്ചില്‍ അവസാനിപ്പിക്കും



താനൂർ ബോട്ട് ദുരന്തത്തിൽപ്പെട്ട് കാണാതായ എട്ടുവയസുകാരനെ കണ്ടെത്തിയതായി കുടുംബം. പരുക്കേറ്റ കുട്ടിയെ ചികിൽസയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയതിനാലാണ് കാണാനില്ലെന്ന അഭ്യൂഹം പരന്നത്. ഇതോടെ ബോട്ടിലുണ്ടായിരുന്ന ആരെയും കാണാനില്ലെന്ന പരാതിയില്ല.


രക്ഷാസംഘത്തിന്റെ തിരച്ചിൽ ഇന്ന് അവസാനിപ്പിക്കുമെന്ന് ഫയർഫോഴ്സ് ഡിജിപി. ദുരന്തത്തിൽ ഒരു കുടുംബത്തിലെ 11 പേരടക്കം 22 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. പത്തുപേർക്ക് പരുക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അഞ്ചുപേർ നീന്തി രക്ഷപെട്ടെന്നും സർക്കാർ.

Top Post Ad

Below Post Ad