10 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ 2027നകം ഡീസൽ കാറുകൾക്ക് വിലക്കേർപ്പെടുത്തണമെന്നു വിദഗ്ധ സമിതി. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നിയോഗിച്ച സമിതിയാണ് ഈ നിർദേശം സമർപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക്, ഗ്യാസ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലേക്കു മാറണമെന്നാണ് സമിതിയുടെ നിർദ്ദേശം.മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറി തരുൺ കപൂർ ആണ് സമിതിയുടെ തലവൻ. മോട്ടർ സൈക്കിൾ, സ്കൂട്ടർ, മുച്ചക്ര വാഹനങ്ങൾ തുടങ്ങിയവ 2035ഓടു കൂടി നിരോധിക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പത്തു വർഷത്തിനുള്ളിൽ നഗരപ്രദേശങ്ങളിൽ ഡീസലിലോടുന്ന സിറ്റി ബസുകളുടെ എണ്ണം കൂട്ടരുതെന്നും ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, റിപ്പോർട്ട് ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല._
പത്ത് ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ ഡീസൽ കാറുകൾ വിലക്കണമെന്ന് കേന്ദ്ര സമിതി
May 08, 2023
0
Tags