Type Here to Get Search Results !

തൃശൂർ അവണൂരിൽ രക്തം ഛർദ്ദിച്ച് അമ്പത്തിയേഴുകാരൻ മരിച്ച സംഭവം കൊലപാതകം, കടലക്കറിയിൽ വിഷം കലർത്തിയത് മകൻ

 


തൃശൂർ : അവണൂരിൽ രക്തം ഛർദ്ദിച്ച് അമ്പത്തിയേഴുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മരണം ഭക്ഷ്യവിഷബാധയല്ലെന്നും കൊലപാതകമെന്നും കണ്ടെത്തി. ആയുർവേദ ഡോക്ടറായ മകൻ ആണ് കടലക്കറിയിൽ വിഷം കലർത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. ആയുർവേദ ഡോക്ടറാണ് 25 കാരനായ മയൂര നാഥൻ. ഇയാൾ വിഷം സ്വയം നിർമിക്കുകയായിരുന്നു. ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തിയാണ് സ്വയം വിഷം നിർമ്മിച്ചത്. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് ക്രൂരതയിലേക്ക് നയിച്ചത്. അവണൂർ സ്വദേശിയായ ശശീന്ദ്രൻ (57) കൊല്ലപ്പെട്ടത് ഇന്നലെയാണ്. ശശീന്ദ്രന്റെ അമ്മയും ഭാര്യയും രണ്ടു വീട്ടുപണിക്കാരും കടലിക്കറി കഴിച്ചിരുന്നു. മെഡിക്കൽ കോളജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad