Type Here to Get Search Results !

മെറ്റ 10,000 പേരെക്കൂടി പിരിച്ചുവിടുന്നു; നവംബറിൽ ജോലി പോയത് 11,000 പേർക്ക്



കലിഫോർണിയ• സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ഇത്തവണ 10,000 പേർക്കാണ് ജോലി നഷ്ടമാകുക. നവംബറിൽ മെറ്റ 11,000 പേരെ പിരിച്ചുവിട്ടത്. ഇതു രണ്ടാം റൗണ്ട് പിരിച്ചുവിടലാണ്.


ടീമിന്റെ വലുപ്പം ചുരുക്കാനായി 10,000 പേരെ പിരിച്ചുവിടുകയാണെന്നും 5000ൽപ്പരം ഒഴിവുകളിലേക്ക് ഇനി നിയമനങ്ങൾ സ്വീകരിക്കുന്നില്ലെന്നും മെറ്റ തലവൻ മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. ഈ സാമ്പത്തിക യാഥാർഥ്യം വളരെ വർഷങ്ങൾ തുടരുമെന്നും അ‌തിനായി തയാറായി ഇരിക്കണമെന്നും സക്കർബർഗ് അറിയിച്ചു.

വരുമാന നഷ്ടം ചൂണ്ടിക്കാട്ടി ആഗോളതലത്തിൽ വൻകിട കമ്പനികൾ ജീവനക്കാരെ കുറയ്ക്കുകയാണ്. വൻകിട ബാങ്കുകളായ ഗോൾഡ്മാൻ സാഷെ, മോർഗൻ സ്റ്റാൻലി, ടെക് കമ്പനികളായ ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയവ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad