Type Here to Get Search Results !

കേരളത്തിൽ ഏപ്രിൽ 1 മുതൽ ഇന്ധനവില വർധന; പെട്രോളിനും ഡീസലിനും 2 രൂപ കൂടും



സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയിൽ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും. അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയർന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികൾ കാരണമാണ്_.


_ഒരു ലീറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിന് 25 പൈസയാണ് സെസായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുന്നത്. ഒരു വർഷം 750 കോടി രൂപയാണ് സർക്കാർ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്_.


∙ _പെട്രോൾ വില (കൊച്ചിയിലെ വില, 1000 ലീറ്ററിന്റെ വില അടിസ്ഥാനമാക്കി)_


അടിസ്ഥാനവില– 57,467.54

എക്സൈസ് ഡ്യൂട്ടി–19,900

ഗതാഗത ചെലവ്–148

ടാക്സബിൾ വാല്യു–77,515.54

സ്റ്റേറ്റ് ടാക്സ്–23,316.67

എഎസ്ടി–1000 (കിഫ്ബിയിലേക്ക്)

സെസ്–243.17

കമ്മിഷനു മുൻപുള്ള തുക– 1,02,075.38

കമ്മിഷൻ–3514.63

റീട്ടൈയിൽ വില–1,05,590.01

ഒരു ലീറ്ററിന്–105.59


∙ ഡീസൽവില (കൊച്ചിയിലെ വില)


അടിസ്ഥാനവില–58272.66

എക്സൈസ് ഡ്യൂട്ടി–15800

ഗതാഗത ചെലവ്–148

ടാക്സബിൾ വാല്യു–74220.66

സ്റ്റേറ്റ് ടാക്സ്–16892.62

എഎസ്ടി–1000(കിഫ്ബിയിലേക്ക്)

സെസ്–178.93

കമ്മിഷനു മുൻപുള്ള തുക– 92292.21

കമ്മിഷൻ–2237.79

റീട്ടൈയിൽ വില–94530

ഒരു ലീറ്ററിന്–94.53


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad