Type Here to Get Search Results !

ലെയിന്‍ ട്രാഫിക് ലംഘനത്തിന് ഇന്ന് മുതല്‍ പിഴ, ശ്രദ്ധിക്കേണ്ടവ



തിരുവനന്തപുരം: ഇന്ന് മുതല്‍ ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് പിഴയീടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത്.


1000 രൂപയാണ് പിഴ തുക. ലെയ്ന്‍ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.


ചെറിയ ലംഘനങ്ങള്‍ എന്ന് വിചാരിക്കുന്നവ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും. ലംഘനങ്ങള്‍ തടയുന്നത് കര്‍ശനമായി നടപ്പാക്കാന്‍ ഈ വാരം ഉപയോഗിക്കുകയാണെന്നും എസ്.ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തില്‍ ആയിരത്തിലേറെ ലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാല്‍ മറ്റു ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും പരിശോധന കര്‍ശനമാക്കും.


ലെയ്ന്‍ ട്രാഫിക് നിയമങ്ങള്‍ / നിര്‍ദേശങ്ങള്‍


∙ നാലുവരി / ആറുവരിപ്പാതകളില്‍ വലിയ വാഹനങ്ങള്‍, ഭാരം കയറ്റിയ വാഹനങ്ങള്‍, വേഗം കുറഞ്ഞ വാഹനങ്ങള്‍ എന്നിവ റോഡിന്റെ ഇടതു വശം ചേര്‍ന്നു മാത്രമേ പോകാവൂ.


∙ വലതു വശത്തെ ട്രാക്ക് നിശ്ചിത വേഗത്തില്‍ പോകുന്നവര്‍ക്കും മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാനും മാത്രം.


∙ ലെയ്ന്‍ മാറുമ്ബോള്‍ സിഗ്നലുകള്‍ ഉപയോഗിക്കുക.


∙ റോഡിന്റെ വലതു വശത്തെ ലെയ്നില്‍ ഒരു കാരണവശാലും വാഹനം നിര്‍ത്തിയിടരുത്.


∙ റോ‍ഡിന്റെ ഇടതുവശത്ത് അനധികൃത പാര്‍ക്കിങ് പാടില്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad