Type Here to Get Search Results !

വാട്ടർ ബില്ലിൽ പോക്കറ്റ് കീറും; വെള്ളം കരം കുത്തനെ കൂട്ടിയത് ഗാർഹിക ഉപഭോക്താക്കൾക്ക് വൻ ഇരുട്ടടി



വാട്ടർ ബില്ലിൽ പോക്കറ്റ് കീറും. വെള്ളം കരം കുത്തനെ കൂട്ടിയത് ഗാർഹിക ഉപഭോക്താക്കൾക്ക് വൻ ഇരുട്ടടിയായി. ലിറ്ററിന് കൂട്ടിയത് ഒരു പൈസയെങ്കിലും ഫലത്തിൽ വൻവർധനവ് അനുഭവപ്പെടും. 5000 ലിറ്റർ വരെ മിനിമം ചാർജ് 72.05 ആകും, നിലവിൽ 22.05 രൂപയാണ്. ഓരോ ആയിരം ലിറ്ററിനും 10 രൂപവീതം കൂടും. 10000 ലിറ്ററിന് 144.41 രൂപയാകും, നിലവിൽ 44.41 രൂപയാണ്. മാത്രമല്ല 15000 ലിറ്റർ 221.65 രൂപയാകും, പഴയനിരക്ക് 71.65 രൂപയാണ്. കൂടാതെ 20000 ലിറ്ററിന് 332.4 ആകും, നിലവിൽ 132.4 രൂപയാണ്.വെള്ളക്കരം വർധന മാർച്ചിന് ശേഷം പ്രാബല്യത്തിൽ വരുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അ​ഗസ്റ്റിൻ അറിയിച്ചിരുന്നു. വെള്ളക്കരം കൂട്ടിയതിൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ല. ചെറിയ തോതിലാണ് വർധനവെന്നും മന്ത്രി പറ‍ഞ്ഞു.നഷ്ടം നികത്താനല്ല വില കൂട്ടിയത്. സേവനം മെച്ചപ്പെടുത്താനാണ്. കുടിശിക പിരിവും ഊർജിതമാക്കും. ആരുടെയും കുടിവെള്ളം മുട്ടിക്കാനാവില്ലല്ലോ. അതാണ് കണക്ഷൻ വിശ്ചേദിക്കാത്തതെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad