Type Here to Get Search Results !

പ്ലാസ്റ്റിക് പൂക്കള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍



ഡല്‍ഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തിന്‍റെ ഭാഗമായി പ്ലാസ്റ്റിക് പൂക്കള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍.

വിഷയം പരിഗണിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് (സിപിസിബി) നിര്‍ദേശം നല്‍കി.


പ്ലാസ്റ്റിക് പൂക്കള്‍, ഇലകള്‍, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവ പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൂനെ സ്വദേശിയും കര്‍ഷകനുമായ രാഹുല്‍ പവാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. രണ്ട് മാസത്തിനകം സി.പി.സി.ബി വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad