കേരളത്തിലെ നിക്ഷേപത്തിന് തുടർ ചർച്ച നടത്തുമെന്ന് ടൊനിനോ ലംബോർഗിനി.വ്യവസായ മന്ത്രി പി.രാജീവുമായി അദ്ദേഹം കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി.ടൊനിനോ ലംബോർഗിനി ഗ്രൂപ്പിനെ മന്ത്രി ഔദ്യോഗികമായി സംസ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്തു.
അത്യാഡംബര കാർ കമ്പനിയായ ലംബോർഗിനിയുടെ സ്ഥാപകൻ ഫെറൂചിയോ ലംബോർഗിനിയുടെ മകൻ ടൊനിനോ ലംബോർഗിനി കേരളത്തിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിൻ്റെ ഭാഗമായാണ് ടെനിനോ കൊച്ചിയിൽ സന്ദർശനം നടത്തവേ വ്യവസായ മന്ത്രി പി.രാജീവുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ നിക്ഷേപ സാധ്യതകൾ പഠിക്കാനും വിശദമായ തുടർ ചർച്ചകൾ നടത്താനും മൂന്നു മാസത്തിനകം ടൊനിനോ ലംബോർഗിനി ഗ്രൂപ്പ്’ സ്ഥാപകനും പ്രസിഡന്റുമായ ടൊനിനോ ലംബോർഗിനി വീണ്ടും എത്തുമെന്നും മന്ത്രിയ്ക്ക് ഉറപ്പു നൽകി