Type Here to Get Search Results !

ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 45000 രൂപ നൽകണം, ഇങ്ങനെ പോയാൽ ഈ ആഴ്ച സ്വർണം പുതുചരിത്രം കുറിക്കും



വാണിജ്യം: ആഭരണപ്രേമികളെ ആശങ്കപ്പെടുത്തിയും സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ആവേശംപകർന്നും വില പുത്തൻ ഉയരത്തിലേക്ക് കുതിക്കുന്നു. കേരളത്തിൽ ഇന്നലെ പവൻവില 320 രൂപ ഉയർന്ന് 41,600 രൂപയായി. 40 രൂപ ഉയർന്ന് 5,200 രൂപയാണ് ഗ്രാംവില. ഈമാസം ഇതുവരെ ഗ്രാമിന് വർദ്ധിച്ചത് 155 രൂപയാണ്. പവന് 1,240 രൂപയും.

ദുർബലമായ ഡോളർ, ആഗോള സമ്പദ്പ്രതിസന്ധി എന്നിവമൂലം നിക്ഷേപകർ ഓഹരിവിപണിയിൽ നിന്ന് പിന്മാറി സ്വർണത്തിലേക്ക് ചേക്കേറുന്നതാണ് വിലക്കുതിപ്പിന് മുഖ്യകാരണം.

2020 ആഗസ്റ്റ് ഏഴിലെ 5,250 രൂപയാണ് കേരളത്തിൽ ഗ്രാംവിലയുടെ എക്കാലത്തെയും ഉയരം. അന്ന് പവൻവില 42,000 രൂപയായിരുന്നു. പുതിയ ഉയരം കുറിക്കാൻ ഗ്രാംവില വെറും 51 രൂപയും പവൻവില 401 രൂപയും മാത്രം അകലെയാണ്. നിലവിലെ ട്രെൻഡ് പരിഗണിച്ചാൽ, ഈയാഴ്ച തന്നെ സ്വർണം പുതിയ ഉയരം കുറിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad