Type Here to Get Search Results !

മകന് താല്‍ക്കാലിക ജോലി, 10 ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍; കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ മൃതദേഹം ഏറ്റുവാങ്ങും



കല്‍പ്പറ്റ; വയനാട്കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്‍ തോമസിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും.


ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ എ ഗീത നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ചയില്‍ ധാരയായതിനെ തുടര്‍ന്ന് തോമസിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. 


മകന് സ്ഥിര ജോലിക്കുള്ള ശുപാര്‍ശ മന്ത്രിസഭക്ക് നല്‍കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. നഷ്ടപരിഹാരമായി 10 ലക്ഷം ഇന്നും നാളെയുമായി കൊടുക്കും. 40 ലക്ഷം കൂടി നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. കടുവയെ പിടിക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കാനും ചര്‍ച്ചയില്‍ ധാരണയായി. 


കഴിഞ്ഞ ദിവസമാണ് പുതുശ്ശേരിയില്‍ ഇറങ്ങിയ കടുവയുടെ ആക്രമണത്തില്‍ തോമസ് കൊല്ലപ്പെട്ടത്. കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ തോമസിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ, ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തോസിന്റെ മരണത്തിന് പിന്നാലെ, കടുവയെ ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. വന്‍ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad