Type Here to Get Search Results !

Gold Rate Today: വീണ്ടും ഉയര്‍ന്നു; സ്വര്‍ണ വില കുതിക്കുന്നു



  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നിരുന്നു. 40000 ത്തിനോട് അടുക്കുകയാണ് സംസ്ഥാനത്ത് സ്വർണവില.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 39920 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4990  രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നു. വിപണിയിലെ വില 4125 രൂപയാണ്.  സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു.  ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് വർദ്ധിച്ചത്. വിപണിയിൽ നിലവിൽ  ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 73 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. രു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.  ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ  ഡിസംബർ 1 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 39,000 രൂപ   ഡിസംബർ 2 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 39,400 രൂപ   ഡിസംബർ 3 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 39,560 രൂപ ഡിസംബർ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,560 രൂപ ഡിസംബർ 5 -  ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,680 രൂപ ഡിസംബർ 6 -  ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 39,440 രൂപ ഡിസംബർ 7 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 39,600 രൂപ ഡിസംബർ 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,600 രൂപ

Top Post Ad

Below Post Ad