Type Here to Get Search Results !

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില; രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 480 രൂപ



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്നലെ കുത്തനെ ഇടിഞ്ഞ  സ്വർണവിലയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ 320  രൂപ കുറഞ്ഞിരുന്നു.  അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒൻപത് മാസത്തിന് ശേഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്  39,760 രൂപയാണ്  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഇന്നത്തെ വില 4970 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപ  കുറഞ്ഞിരുന്നു . ഇന്നത്തെ വിപണി വില 4115 രൂപയാണ്.  സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇന്നലെ കുറഞ്ഞിരുന്നു . ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 73 രൂപയായി.  അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.  ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ  ഡിസംബർ 1 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 39,000 രൂപ   ഡിസംബർ 2 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 39,400 രൂപ   ഡിസംബർ 3 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 39,560 രൂപ ഡിസംബർ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,560 രൂപ ഡിസംബർ 5 -  ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,680 രൂപ ഡിസംബർ 6 -  ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 39,440 രൂപ ഡിസംബർ 7 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 39,600 രൂപ ഡിസംബർ 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,600 രൂപ  ഡിസംബർ 9 -  ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,800 രൂപ ഡിസംബർ 10 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,920 രൂപ ഡിസംബർ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,920 രൂപ  ഡിസംബർ 12 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 39,840 രൂപ ഡിസംബർ 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,840 രൂപ  ഡിസംബർ 14 -  ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 40,240 രൂപ ഡിസംബർ 15 -  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 39,920 രൂപ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad