ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹ 1985 മുതൽ 1996 വരെ ഇന്ത്യയിൽ വില്‍പ്പന നടത്തിയിരുന്ന ഏറ്റവും മികച്ച മോട്ടോർസൈക്കിളുകളിൽ ഒന്നാണ് യമഹ RX100. ഭാരം കുറഞ്ഞ നിർമ്മിതിയും മികച്ച പ്രകടനവും താങ്ങാനാവുന്ന വിലയും കാരണം ഒരുകാലത്തെ ജനപ്രിയ നായകനായിരുന്നു യമഹ ആര്‍എക്സ്100. ഒരുകാലത്ത് ക്യാപസുകളുടെയും യുവാക്കളുടെയും ഹരമായിരുന്നു 'പോക്കറ്റ് റോക്കറ്റ്' എന്നും അറിയപ്പെട്ടിരുന്ന പൊട്ടുന്ന ശബ്‍ദമുള്ള ജാപ്പനീസുകാരനായ ഈ ടൂ സ്‍ട്രോക്ക് ബൈക്ക്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിപണിയൊഴിഞ്ഞ മോഡല്‍ ഇപ്പോഴും വാഹനപ്രേമികളുടെ നെഞ്ചില്‍ ഗൃഹാതുരതയായി അവശേഷിക്കുന്നുണ്ട്. മറക്കുവതെങ്ങനെ ആ കിടുശബ്‍ദം; യമഹ RX100 മടങ്ങിയെത്തുന്നു! 98 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ രണ്ട്-സ്ട്രോക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്തു. ഈ മോട്ടോർ 11 ബിഎച്ച്പി പവറും 10.39 എൻഎം ടോർക്കും നൽകി. ഇതിന് 4-സ്പീഡ് ഗിയർബോക്‌സ് ഉണ്ടായിരുന്നു. അതിന്റെ ഭാരം 98 കിലോ ആയിരുന്നു. ബൈക്കിന് സവിശേഷമായ എക്‌സ്‌ഹോസ്റ്റ് നോട്ട് ഉണ്ടായിരുന്നു. അത് യുവ റൈഡർമാർക്കിടയിൽ പ്രിയപ്പെട്ടതായിരുന്നു. ബ്ലാക്ക്, പീക്കോക്ക് ബ്ലൂ, ചെറി റെഡ് എന്നിങ്ങനെ മൂന്ന് പെയിന്റ് സ്‍കീമുകളിലാണ് മോഡൽ വാഗ്ദാനം ചെയ്‍തിരുന്നത്. മലിനീകരണനിയന്ത്രണനിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ബൈക്കിന്‍റെ ഉല്‍പ്പാദനം യമഹ അവസാനിപ്പിക്കുകയായിരുന്നു. യമഹ RX100 തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത കേട്ടുതുടങ്ങിയിട്ട് കുറച്ചുമാസങ്ങളായി. 2022 ജൂലൈയിൽ, ഇന്ത്യയിൽ ഐക്കണിക്ക് യമഹ RX100 തിരികെ കൊണ്ടുവരുമെന്ന് യമഹ സ്ഥിരീകരിച്ചിരുന്നു. ആധുനിക ഡിസൈൻ ഭാഷയും വലിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിനും ഉള്ള യഥാർത്ഥ ബൈക്കിന്റെ പുനർജന്മമായിരിക്കും ഇത്. പുതിയ RX100 "ശക്തമായ എഞ്ചിനും ഡിസൈനും ഉള്ള ഒരു ഫലപ്രദമായ പാക്കേജായിരിക്കണം" എന്ന് നേരത്തെ യമഹ മോട്ടോർ ഇന്ത്യ ചെയർമാൻ ഐഷിന്‍ ചിഹാന വെളിപ്പെടുത്തിയിരുന്നു. ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ് ഇപ്പോഴിതാ ഏറ്റവും പുതിയ ഒരു അഭിമുഖത്തിൽ, പുത്തൻ RX100 എത്തുക കൂടുതൽ കരുത്തോടെ ആയിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഒരു ഇലക്ട്രിക് പവർട്രെയിനോടുകൂടിയ RX100ന്‍റെ തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഒരു വലിയ ഡിസ്പ്ലേസ്മെന്റ് ആന്തരിക ജ്വലന എഞ്ചിൻ ഉപയോഗിച്ച് മോഡല്‍ വീണ്ടും അവതരിപ്പിക്കുന്നത് ഗുണകരമാകുമെന്ന് കമ്പനി വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ കമ്പനി R15 V4-ന്റെ 155cc, സിംഗിൾ-സിലിണ്ടർ, ഫോർ-വാൽവ്, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉപയോഗിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ യൂണിറ്റ് പരമാവധി 18.4 bhp കരുത്തും 14.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പുതിയ യമഹ RX100 ലോഞ്ച് 2026 ന് ശേഷം മാത്രമേ നടക്കൂ എന്നും യമഹ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 'നീലയും പച്ചയും ഹൈലൈറ്റുകളുള്ള ഓൾ-ബ്ലാക്ക് തീം' യമഹ എയ്‌റോക്‌സ് 155 മോട്ടോജിപി പതിപ്പ് ഇന്ത്യയിൽ "ഞങ്ങൾക്ക് ഒരു പ്ലാനുണ്ട്, പക്ഷേ ഞങ്ങൾ അത്ര എളുപ്പത്തിൽ RX100 പേര് ഉപയോഗിക്കില്ല.. RX100 ഒരു പെട്ടെന്നുള്ള തീരുമാനമാകില്ല.. അത് ശക്തമായ എഞ്ചിനും ഡിസൈനും ഉള്ള ഒരു ഇംപാക്ടീവ് പാക്കേജ് ആയിരിക്കണം.." ഐഷിന്‍ ചിഹാന നേരത്തെ വ്യക്തമാക്കിയിരുന്നു.
ജനപ്രിയ നായകൻ തിരിച്ചെത്തുക കൂടുതല്‍ കരുത്തനായി, വിശദാംശങ്ങൾ പുറത്ത്
December 14, 2022
0
Tags