Type Here to Get Search Results !

ബി ജെ പിയെ താഴെയിറക്കും; കുറിച്ചുവച്ചോളൂ എന്റെ വാക്കുകള്‍': രാഹുല്‍ ഗാന്ധി



ബി ജെ പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നും തന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂവെന്നും രാഹുല്‍ ഗാന്ധി. ബി ജെ പിയെ നേരിടാന്‍ ധൈര്യമില്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാം. ഭാരത് ജോഡോ യാത്ര നൂറു ദിവസം പിന്നിടുന്ന അവസരത്തില്‍ രാജസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.


ഫാസിസത്തിനെതിരെ അടിയുറച്ച പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജനലക്ഷങ്ങളുടെ മനസില്‍ നിലനില്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് പാര്‍ട്ടിയുടെത്. തനിക്കു കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരെ ആസൂത്രിതമായ അപവാദ പ്രചാരണങ്ങള്‍ നടക്കുന്നതായും രാഹുല്‍ പറഞ്ഞു.

ചൈനയുടെത് വെറും 

 കടന്നുകയറ്റമല്ലെന്നും യുദ്ധത്തിനുള്ള തയ്യാറെടുപ്പാണെന്നും രാഹുല്‍ ആരോപിച്ചു. ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് കേന്ദ്രം മൗനം പാലിക്കുകയാണ്. ലഡാക്കിലും അരുണാചലിലും ചൈന ചെയ്യുന്നത് കേന്ദ്രം കാണുന്നില്ലേയെന്നും രാഹുല്‍ ചോദിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad