Type Here to Get Search Results !

കെ.എസ്.ആര്‍.ടി.സി. ബസ്സിൽ ചുവപ്പു നിറത്തിലുള്ള സീറ്റ് ഉൾപ്പെടുത്തുന്നത് എന്തിനാണ്?

 


 കെ.എസ്.ആര്‍.ടി.സി. ബസ്സിൽ സീറ്റുകൾ സംവരണം ചെയ്യപ്പെട്ട വിഭാഗത്തിൽ ഉള്ള യാത്രക്കാർ വന്നാൽ നിലവിൽ തങ്ങൾക്ക് ഉള്ള സംവരണ സീറ്റുകള്‍ കണ്ടു പിടിക്കാൻ അല്പം ബുദ്ധിമുട്ടാണ്.അത് ഒഴിവാക്കാനായി എല്ലാ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലേയും സംവരണ സീറ്റുകള്‍ ഉടൻ തന്നെ ചുവപ്പ് നിറത്തിലേക്ക് മാറ്റുന്നത്. ഇത് മൂലം എഴുത്തുകൾ മാഞ്ഞുപോയാലും സംവരണ സീറ്റിന് അര്‍ഹതയുള്ളവര്‍ക്ക് എളുപ്പത്തില്‍ സീറ്റ് തിരിച്ചറിയാന്‍ സഹായിക്കും.


സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അമ്മയും കുഞ്ഞും, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കാണ് കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സീറ്റ് സംവരണമുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം യാത്രക്കാര്‍ ബസ്സിനുള്ളില്‍ ഉണ്ടെങ്കിലും മറ്റു യാത്രക്കാരാണ് ഇവര്‍ക്കുള്ള സീറ്റുകള്‍ കയ്യടക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കാനാണ് സംവരണ സീറ്റുകള്‍ക്ക് പ്രത്യേക നിറം നല്‍കുന്നത്. 


ഒറ്റനോട്ടത്തില്‍ തന്നെ സംവരണ സീറ്റുകള്‍ തിരിച്ചറിയാനാവും. കണ്ടക്ടറുടെ സീറ്റിനും ഇതേ നിറമാണ് നല്‍കുക. കൈപ്പിടികള്‍ പൂര്‍ണ്ണമായും ചുവപ്പു നിറത്തിലും, സീറ്റുകള്‍ക്കു പിന്നില്‍ ചുവപ്പു ബോര്‍ഡറുമാണ് ഇനി സംവരണ സീറ്റുകളുടെ അടയാളം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad