Type Here to Get Search Results !

റെയില്‍വേയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നു



ഇന്ത്യന്‍ റെയില്‍വേയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ 76% ഉയര്‍ന്ന് 43,324 കോടി രൂപയായതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍ നിന്നും ലഭിക്കുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.


2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 58,500 കോടിയാണ് റെയില്‍ യാത്രക്കാരുടെ വരുമാനത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വെയ്ക്ക് യാത്രക്കാരില്‍ നിന്നും ലഭിച്ച വരുമാനം 39,104 കോടിയായിരുന്നു. ഇതില്‍ നിന്നും 50% വര്‍ധനവാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.


റെയില്‍വേ നടപ്പിലാക്കിയ ഡൈനാമിക് ഫെയര്‍ പ്രൈസിംഗ് സംവിധാനം വരുമാന വര്‍ദ്ധനവില്‍ ഗണ്യമായ സംഭാവന നല്‍കിയെന്നാണ് റെയില്‍വേ പറയുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഇത് ഗുണം ചെയ്തുവെന്ന് റെയില്‍വേ പറയുന്നു.


റെയില്‍വേയുടെ ചരക്ക് ലോഡിംഗ് 2022 ഏപ്രില്‍-നവംബര്‍ 978.72 മെട്രിക് ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8% കൂടുതലാണ് ഇത്. ഈ കാലയളവില്‍ റെയില്‍വേ ചരക്ക് വരുമാനം 1.06 ട്രില്യണ്‍ രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16% കൂടുതലാണ് ഇത്.


ഈ കാലയളവില്‍ റിസര്‍വ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,728 കോടി രൂപയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 422% വര്‍ധിച്ച് 9,021 കോടി രൂപയായി വര്‍ദ്ധിച്ചു.


റിസര്‍വ്ഡ് പാസഞ്ചര്‍ വിഭാഗത്തില്‍ 2022 ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഏകദേശം 536.5 ദശലക്ഷം യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തുവെന്നാണ് റെയില്‍വേ പറയുന്നത്. ഇതില്‍ മാത്രം 10% വാര്‍ഷിക വര്‍ദ്ധനവ് ഉണ്ടായതായി റെയില്‍വേ പറയുന്നു.


റെയില്‍വേയുടെ യാത്രക്കാരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്നാണ് ലഭിക്കുന്നത്. പാസഞ്ചര്‍ സര്‍വീസുകള്‍ ഭൂരിഭാഗവും നഷ്ടത്തിലാണ് എന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. എസി-3 ടയര്‍ സെഗ്മെന്റ് ഒഴികെ, 2015-2020 കാലയളവില്‍ പാസഞ്ചര്‍ സര്‍വീസുകളുടെ മറ്റെല്ലാ വിഭാഗങ്ങളും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad