Type Here to Get Search Results !

ആഘോഷങ്ങള്‍ നിയന്ത്രിക്കില്ല; സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരെ നിരീക്ഷിക്കും-ആരോഗ്യമന്ത്രി



 തിരുവനന്തപുരം: കോവിഡ് ഭീതി വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദ്ദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. മാസ്ക് കൃത്യമായി ധരിക്കണം. മുൻകരുതൽ എടുക്കാത്തവർ വാക്സീൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പുതിയ വകഭേദങ്ങൾ കണ്ടെത്താൻ ജനിതക ശ്രേണീകരണം നടത്തും. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.


സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരത്തിലുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ചികിത്സതേടണം. പരിശോധന കർശനമാക്കും. നിലവിൽ പരിശോധനകുറവായതിനാലാണ് കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് വിലയിരുത്തൽ.


ഇനിയും ഒരു അടച്ചിടലിലേക്ക് പോകാൻ കഴിയില്ലെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. എന്നാൽ, കർശനമായ നിയന്ത്രണങ്ങളിലേക്ക് പോകില്ല. ക്രിസ്മസും പുതുവത്സരവും അടുത്തു വരുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോകാൻ നിലവിൽ തീരുമാനമില്ല.


'ആഘോഷദിവസങ്ങൾ അടുത്തുവരുന്ന സാഹചര്യത്തിൽ ആളുകൾ വ്യക്തിപരമായ ജാഗ്രതപുലർത്തണം. പുതിയ വകഭേദം കണ്ടെടത്താൻ ജനിതകശ്രേണീകരണം നടത്താനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.', ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad