സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വില കൂടുന്നത്
പവന് 160 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 39,560 രൂപ.
ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4945 രൂപ.
നവംബര്‍ 17ന് 39,000 രൂപയിലേക്ക് എത്തിയത്. പിന്നീട് വില കുറഞ്ഞു. 24ന് വില ഉയര്‍ന്ന ശേഷം തുടര്‍ന്നുള്ള അഞ്ച് ദിവസം മാറ്റമില്ലാതെ തുടര്‍ന്നു.
ഈ മാസം ഒന്നിന് വില വീണ്ടും 39,000ത്തിലേക്ക് വീണ്ടും ഇറങ്ങിയിരുന്നു. ഇന്നലെ വീണ്ടും 400 രൂപ കൂടി. പിന്നാലെയാണ് ഇന്നും വില വര്‍ധിച്ചത്.