Type Here to Get Search Results !

ലോകകപ്പ് ആവേശം അതിരുവിട്ടു; കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം



കണ്ണൂര്‍| കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ ഫുട്‌ബോള്‍ ആഹ്‌ളാദ പ്രകടനത്തിനിടെ സംഘര്‍ഷം. മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അനുരാഗിന്റെ നിലയാണ് ഗുരുതരം. സംഘര്‍ഷത്തില്‍ ആറുപേരെ കസ്റ്റഡിയില്‍ എടുത്തു.


പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം. നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ അന്ന് ആര്‍ക്കും പരിക്കേറ്റിരുന്നില്ല.


എന്നാല്‍ ഇത്തവണ ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയുമായിരുന്നു. ഉടന്‍തന്നെ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.


ഫ്രാന്‍സ്- അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad