Type Here to Get Search Results !

700 കി.മി യാത്രയ്ക്ക് ടോള്‍ 1212 രൂപ, ഈ എക്‌സ്പ്രസ് വേ യാത്രയ്ക്ക് 'വലിയ വില' കൊടുക്കേണ്ടി വരും

 


 ഏറെ പ്രത്യേകതകളുള്ളതാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത മുംബൈ-നാഗ്പുർ സമൃദ്ധി എക്സ്പ്രസ് വേ. ആകെ 701 കിലോമീറ്ററും 120 മീറ്റർ വീതിയുമുള്ള എട്ടുവരിപ്പാത പണിയാൻ ചെലവാക്കിയത് 55,335.32 കോടി രൂപ.


520 കിലോമീറ്ററുള്ള നാഗ്പുർ-ശിർദ്ദി പാതയാണ് ഇപ്പോൾ തുറന്നത്. മുംബൈ-ശിർദ്ദി ഭാഗം ജൂലായിയോടെ തുറക്കും. മുമ്പ് 16 മണിക്കൂറോളം വേണ്ടിയിരുന്ന മുംബൈ-നാഗ്പുർ യാത്രയ്ക്ക് ഇനി എട്ടുമണിക്കൂർ മതിയാകും. റോഡിനായി ഏറ്റെടുത്തത് 8861 ഹെക്ടർ ഭൂമിയാണ്. ഇതിനു നഷ്ടപരിഹാരമായി നൽകിയത് 8009 കോടിയും.


*പ്രത്യേകതകൾ👇🏿*


★ഇരുഭാഗത്തും നാലുവരിവീതം പാത. ★കൂടുതൽ പാതകൾ നിർമിക്കാൻ സ്ഥലമുണ്ട്. ★സർവീസ് റോഡ് വേറെയും.

★മധ്യത്തിൽ 22.5 മീറ്റർ ഡിവൈഡറിൽ പൂന്തോട്ടം.


★32 വലിയ മേൽപ്പാലങ്ങൾ, അഞ്ചു തുരങ്കങ്ങൾ, 317 ചെറു പാലങ്ങൾ, എട്ടു റെയിൽവേമേൽപ്പാലങ്ങൾ, വാഹനങ്ങൾക്കായുള്ള 300-ഓളം അടിപ്പാതകൾ, ജനങ്ങൾക്ക് നടന്നു പോകാൻ 400-ലധികം അടിപ്പാതകൾ.


★ടോൾ നൽകേണ്ടത് വാഹനങ്ങൾ സഞ്ചരിക്കുന്ന കിലോമീറ്ററിനനുസരിച്ച്. കിലോമീറ്ററിന് 1.70 രൂപ മുതൽ.

★മുംബൈയിൽനിന്ന് നാഗ്പുരിലേക്ക് കാറിൽ പോകുന്നയാൾക്ക് അടയ്ക്കേണ്ടിവരുക 1212 രൂപ.

★റൂട്ടിൽ ആകെയുള്ള ടോൾ പ്ലാസകൾ 26.

★പാതയിൽ ഒരിടത്തും യുടേൺ ഇല്ല. 30-40 കിലോമീറ്ററിൽ ഇന്റർചേഞ്ചുകൾ മാത്രം.


★കാട്ടുപ്രദേശങ്ങളിൽ വന്യജീവികൾക്ക് ഇരുഭാഗത്തേക്കും യഥേഷ്ടം യാത്രചെയ്യാൻ വീതികൂടിയ ഒൻപത് മേൽപ്പാലങ്ങളും 17 അടിപ്പാതകളും.

★മൃഗങ്ങൾ റോഡിലേക്കെത്താതിരിക്കാൻ ഇരുവശത്തും വേലികൾ.

★അതിവേഗപ്പാത കടന്നുപോകുന്നത് 10 ജില്ലകൾ, 26 താലൂക്കുകൾ, 392 ഗ്രാമങ്ങൾ, 18 നഗരങ്ങൾ.

★ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും മെല്ലെ പോകുന്ന വലിയ വാഹനങ്ങൾക്കും ഓടാൻ അനുമതിയില്ല.


★വാഹനങ്ങളുടെ വ്യത്യാസം അനുസരിച്ച് വേഗനിയന്ത്രണം. പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്റർ.


★വഴിനീളെ ഭക്ഷണകേന്ദ്രങ്ങൾ, പെട്രോൾ പമ്പുകൾ, വൈദ്യുതി ചാർജിങ് കേന്ദ്രങ്ങൾ, ട്രോമാ കേന്ദ്രങ്ങൾ, ആംബുലൻസ്, ക്രെയിനുകൾ, ക്വിക് റെസ്പോൺസ് വാഹനങ്ങൾ, ട്രാഫിക് എയ്ഡ്പോസ്റ്റുകൾ എന്നിവ.


★വശങ്ങളിൽ സ്ഥാപിച്ച സൗരോർജ പാനലിൽനിന്ന് 138.47 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad