അവതാര്‍ ദി വേ ഓഫ് വാട്ടറിന്‍റെ ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ട്രെയിഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശാണ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ലോകമെമ്ബാടുമുള്ള പ്രേക്ഷകരെ കാഴ്‌ചയുടെ മായിക ലോകത്തേയ്‌ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ജയിംസ് കാമറൂണ്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിക്കുന്നത്. 'അവതാര്‍ ദി വേ ഓഫ് വാട്ടറി'ന്‍റെ ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്നും ചിത്രം നേടിയത് 41 കോടി രൂപയാണ്. ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ ഹോളിവുഡ് ഓപ്പണറായി അവതാര്‍ 2 മാറി. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമാണ് ഈ പട്ടികയില്‍ ഒന്നാമത്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്‍റെ ആദ്യ ദിന കലക്ഷനെ അവതാര്‍ 2ന് തകര്‍ക്കാനായില്ല. 53 കോടി രൂപയാണ് ആദ്യ ദിനം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഇന്ത്യയില്‍ നിന്നും നേടിയത്. ട്രെയിഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശാണ് ഇക്കാര്യം പുറത്തുവിട്ടത്.
യുഎസ് കനേഡിയന്‍ ബോക്‌സ് ഒഫിസുകളില്‍ നിന്നും ഏകദേശം 150 കോടിക്കടുത്താണ് അവതാര്‍ 2 നേടിയതെന്ന് വാള്‍ഡ് ഡിസ്നി അറിയിച്ചു. ചിത്രത്തിന് കേരളത്തിലും ആദ്യ ദിനം മികച്ച കലക്ഷന്‍ ലഭിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും 22 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
'സ്‌പൈര്‍ഡര്‍മാന്‍ നോ വേ ഹോം', 'ഡോക്‌ടര്‍ സ്രെയിഞ്ച് മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നസ്', 'അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍' എന്നീ ഹോളിവുഡ് സിനിമകളുടെ ആദ്യ ദിന കലക്ഷനെ മറികടന്നാണ് 'അവതാര്‍ ദി വേ ഓഫ് വാട്ടര്‍' 41 കോടി രൂപ നേടിയത്.