Type Here to Get Search Results !

കേരളത്തില്‍ 2022ല്‍ ഏറ്റവും കളക്ഷൻ സ്വന്തമാക്കിയത് 'കെജിഎഫും' 'ഭീഷ്‍മ പര്‍വ'വും



വാര്‍ഷിക കണക്കെടുപ്പുകളുടെ കാലമാണ് ഇപ്പോള്‍. പുതിയ ഒരു വര്‍ഷത്തിലേക്ക് അടുക്കുമ്പോള്‍ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങളുടെയും കണക്കെടുപ്പുകള്‍ നടത്തുകയാണ് ആരാധകര്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടുകയാണ് സിനിമ ട്രാക്കേഴ്‍സായ ഫ്രൈഡേ മാറ്റ്‍നീ. 'കെജിഎഫ്‍ ചാപ്റ്റര്‍ 2'വും 'ഭീഷ്‍മ പര്‍വ'വുമാണ് കേരളത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. കേരളത്തില്‍ 2022ല്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രം കെജിഎഫ് 'ചാപ്റ്റര്‍ 2' ആണ്. ഏപ്രില്‍ 14ന് റിലീസ് ചെയ്‍ത ചിത്രം കേരളത്തില്‍ 68.50 കോടി രൂപയാണ് കളക്റ്റ് ചെയ്‍തത്. യാഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം രാജ്യമെമ്പാടും വലിയ സ്വീകാര്യത നേടിയിരുന്നു. പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. യാഷ് നായകനായ പിരീഡ് ഗ്യാങ്‍സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ സ‍ഞ്‍ജയ് ദത്താണ് വില്ലനായി എത്തിയത്. 'റോക്കി ഭായി' എന്ന കഥാപാത്രമായി ചിത്രത്തില്‍ യാഷ് എത്തിയപ്പോള്‍ സഞ്‍ജയ് ദത്ത് 'അധീര'യായിരുന്നു. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡൻ, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ, റാവു രമേശ്, ഈശ്വരി റാവു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തി. 100 കോടിയലിധികം യാഷ് ചിത്രം ആകെ കളക്ഷൻ നേടിയിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ മലയാള ചിത്രം 'ഭീഷ്‍മ പര്‍വ'മാണ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം തിയറ്ററുകളില്‍ വലിയ സ്വീകാര്യതയായിരുന്നു നേടിയത്. അമല്‍ നീരദായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. 47.10 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രമായി 'ഭീഷ്‍മ പര്‍വം' നേടിയത്. അമല്‍ നീരദാണ് ചിത്രം നിര്‍മിച്ചത്.  ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഒരു ക്രൈം ഡ്രാമയായിട്ടാണ് ചിത്രം എത്തിയതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ കഥയും ചിത്രത്തില്‍ ഇഴചേര്‍ന്ന് നിന്നിരുന്നു.  

Top Post Ad

Below Post Ad