Type Here to Get Search Results !

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇനി ഇല്ല, കരാര്‍ റദ്ദാക്കി!!



മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായി ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടാകില്ല. ക്ലബ് താരത്തിന്റെ കരാര്‍ റദ്ദാക്കിയതായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.


ക്രിസ്റ്റ്യാനോ റൊണാ അടുത്തിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബിന് എതിരെ നല്‍കിയ അഭിമുഖം ഏറെ വിവാദം ആയിരുന്നു. ആ അഭിമുഖത്തിന്റെ തുടര്‍ നടപടി ആയാണ് ഈ നടപടി.


താരവുമായി ചര്‍ച്ച ചെയ്ത് സംയുക്തമായാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത് എന്ന് ക്ലബ് ഇന്ന് ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു. റൊണാള്‍ഡോ ക്ലബിന് നല്‍കിയ സംഭാവനക്ക് നന്ദി പറയുന്നു എന്നും ക്ലബ് പറഞ്ഞു.


കഴിഞ്ഞ സീസണില്‍ ആയിരുന്നു റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരികെ എത്തിയത്. തിരിച്ചെത്തിയ ആദ്യ സീസണില്‍ റൊണാള്‍ഡോ ക്ലബിന്റെ ടോപ് സ്കോറര്‍ ആയിരുന്നു. എന്നാല്‍ ടെന്‍ ഹാഗ് വന്നതോടെ കാര്യങ്ങള്‍ മാറി. ഈ സീസണില്‍ റൊണാള്‍ഡോക്ക് അധികം അവസരം ലഭിച്ചില്ല. അവസരം ലഭിച്ചപ്പോള്‍ താരം തിളങ്ങിയതുമില്ല. പരിശീലകന്‍ ടെന്‍ ഹാഗുമായി റൊണാള്‍ഡോ അടുത്തിടെ ഉടക്കുകയും ചെയ്തിരുന്നു. ഇനി റൊണാള്‍ഡോ ഏത് ക്ലബിലേക്ക് പോകും എന്ന് വ്യക്തമല്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad