Type Here to Get Search Results !

മെസ്സിമാരും നെയ്മർമാരും തമ്മിൽ പൊരിഞ്ഞ തല്ല്; സംഭവം ഫാൻസുകാരുടെ പ്രഘടനത്തിനിടെ; കേസെടുക്കാൻ തീരുമാനിച്ച് പോലീസ്..!!!



ശക്തികുളങ്ങരയിൽ ഫുട്ബോൾ ആരാധകർ തമ്മിൽ സംഘർഷം. ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഫുട്ബോൾ ആരാധകരുടെ പ്രകടനം നടക്കുന്നതിനിടയിലാണ് ബ്രസീൽ ആരാധകരും അർജന്റീന ആരാധകരും തമ്മിലടിച്ചത്. പിന്നീട് മധ്യസ്ഥ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു.


റോഡിൽവെച്ചാണ് ഇരു വിഭാഗമായി ആരാധകർ പരസ്പരം ഏറ്റുമുട്ടിയത്. കൈകൊണ്ടും കൊടി കെട്ടാനുപയോഗിച്ച കമ്പുകൾ ഉപയോഗിച്ചുമെല്ലാം ഇവർ പരസ്പരം അടിക്കുകയായിരുന്നു. പോലീസ് വിവരം അറിയുന്നതിനു മുമ്പേ മുതിർന്നവർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.


എന്നാൽ, ദൃശ്യങ്ങൾ കൈയിൽ കിട്ടിയതോടെയാണ് സംഘർഷത്തിന്റെ വ്യാപ്തി പോലീസ് തിരിച്ചറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad